രാജസ്ഥാനിൽ കൂട്ടിയിടിച്ച് ട്രെയിലറുകൾക്ക് തീപീടിച്ചു ; 3 പേർ വെന്തുമരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ - ട്രെയിലറുകൾ
ജയ്‌പൂർ : രാജസ്ഥാനിലെ ബാർമർ ജില്ലയിൽ രണ്ട് ട്രെയിലറുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ചികിത്സയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ജയ്‌പൂര്‍ ഗുഡമലാനി പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.
also read:മുംബൈയിലെ ഓറിയോണ്‍ ബിസിനസ് പാര്‍ക്കില്‍ വന്‍ തീപിടിത്തം
ബിക്കാനീറിൽ നിന്ന് മിട്ടി ഭാർ സഞ്ചോറിലേക്ക് പോവുകയായിരുന്ന ട്രെയിലർ ടൈലുകൾ കയറ്റി എതിർ ദിശയിൽ നിന്ന് വരികയായിരുന്ന മറ്റൊന്നുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചു. രണ്ട് ട്രെയിലറുകളിലായി നാല് പേരാണ് ഉണ്ടായിരുന്നത്. തീ പടർന്ന സമയത്ത് പുറത്തേയ്‌ക്ക് ചാടിയ രാജസ്‌ഥാൻ സ്വദേശിയാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്.
also read:ഉടമ ഇറങ്ങിയതിന് പിന്നാലെ കാറിന് തീ പിടിച്ചു, തുടര്‍ന്ന് കത്തിനശിച്ചു ; അപകടം മുക്കത്ത്
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കൃത്യമായ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.