ചെന്നൈ മൗണ്ട് റോഡില്‍ ഭൂചലനം, കെട്ടിടം പൊളിച്ചതിന്‍റെ ശബ്‌ദമെന്ന് റവന്യു ഉദ്യോഗസ്ഥർ - ചെന്നൈ വാർത്ത
ചെന്നൈ: ചെന്നൈ മൗണ്ട് റോഡിലെ അണ്ണാസാലൈയില്‍ ഭൂചലനമെന്ന് പ്രദേശവാസികൾ. രണ്ട് ബഹുനില കെട്ടിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉടൻ തന്നെ കെട്ടിടങ്ങളില്‍ നിന്ന് ആളുകൾ പുറത്തേക്ക് ഇറങ്ങിയോടി. പക്ഷേ തൊട്ടടുത്ത കെട്ടിടങ്ങളിലൊന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടില്ല. എന്നാല്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളോ മെട്രോ ട്രെയിനിന്‍റെ ശബ്‌ദമോ ആകാം ഇത്തരമൊരു തോന്നലിന് കാരണമെന്നാണ് റവന്യു ഉദ്യോഗസ്ഥർ പറയുന്നത്. ഭൂചലനം അനുഭവപ്പെട്ടതായി പറയുന്ന പ്രദേശത്തിന് തൊട്ടടുത്ത് കെട്ടിടം പൊളിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.