കേരളം

kerala

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം വീണു

ETV Bharat / videos

ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു ; മൂന്ന് യുവാക്കൾക്ക് പരിക്ക് - രാജസ്ഥാൻ

By

Published : May 31, 2023, 8:48 AM IST

ജോധ്‌പൂർ : ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം പൊട്ടിവീണ് യാത്രക്കാരായ മൂന്ന് യുവാക്കൾക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജോധ്‌പൂരിൽ കാൾ ടാക്‌സ് പെട്രോൾ പമ്പ് പരിസരത്താണ് സംഭവം. അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ലെങ്കിലും യുവാക്കളിൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ല. അപകട സമയത്ത് റോഡരികിലുണ്ടായിരുന്ന ആളുകൾ ഓടിയെത്തിയാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്.

ശക്തമായ കാറ്റ് തുടരുന്നതിനാൽ മേഖലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടറിന്‍റെ മുകളിലേക്ക് മരക്കൊമ്പ് വീഴുന്നതിന്‍റെ സിസിടിവി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാക്കൾ സഞ്ചരിച്ച വാഹനത്തിന് തൊട്ടുപിറകെയെത്തിയ മറ്റൊരു സ്‌കൂട്ടർ യാത്രികൻ അപകടത്തിൽ നിന്ന് താലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.

ALSO READ : ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം വീണു; രണ്ട് പേർക്ക് പരിക്ക്

ബെംഗളൂരുവിലും ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് മരത്തിന്‍റെ ശിഖരം വീണ് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ബസവനഗുഡിയിൽ ജലഗേരമ്മ ക്ഷേത്രത്തിന് എതിർവശത്തുള്ള അലവള്ളി പ്രധാന റോഡിലാണ് മരത്തിന്‍റെ ശിഖരം വീണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മീനാക്ഷിയേയും ഒപ്പമുണ്ടായിരുന്ന ആളെയും ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details