കേരളം

kerala

ഗതാഗതക്കുരുക്കായി വാടിക്കൽ കടവ് പാലം

ETV Bharat / videos

പുതുക്കിപ്പണിഞ്ഞത് 'പണിയായി'; ഇടുങ്ങിയ പാതയിൽ വലിയ വാഹനങ്ങൾ, ഗതാഗതക്കുരുക്കായി വാടിക്കൽ കടവ് പാലം - കണ്ണൂർ വാർത്തകൾ

By

Published : Jun 24, 2023, 8:26 PM IST

കണ്ണൂർ : ഏറെ നാളത്തെ മുറവിളിക്കൊടുവിലാണ് ബീവി റോഡ് കവല- മാട്ടൂർ റോഡിലെ വാടിക്കൽ കടവ് പാലത്തിന്‍റെ അനുബന്ധ റോഡിന് സംരക്ഷണ ഭിത്തി പണിതത്. മാടായി പഞ്ചായത്തിൽ 12-ാം വാർഡിൽ ഉൾപ്പെടുന്നതാണ് പാലം. എന്നാൽ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെയാണ് ഇപ്പോൾ കാര്യങ്ങൾ. 

രണ്ട് ചെറുവാഹനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും മാത്രം പോകാൻ പറ്റും വിധം നിർമിച്ച പാലത്തിൽ കൈവരികൾ കൂടി വന്നതോടെ പാലത്തിന്‍റെ വീതി നന്നേ ചെറുതായി. വാഹനങ്ങൾ ഞെങ്ങി ഞെരുങ്ങിയാണ് ഇപ്പോൾ ഇതുവഴി പോകുന്നത്. വാഹനങ്ങൾ വരുന്ന നേരത്ത് കാൽനട യാത്രക്കാർക്ക് പോലും കടന്നു പോകാൻ സാധിക്കാത്ത നിലയിലാണിപ്പോൾ.

നേരത്തെ ഉണ്ടായിരുന്ന ഉയരം കുറഞ്ഞ കുറ്റികൾ കൂടുതലും മറഞ്ഞു വീണതിനെ തുടർന്നാണ് ഇപ്പോൾ പുതുക്കിപ്പണിതത്. അതോടെയാണ് ഒരു നിയന്ത്രണവുമില്ലാതെ വലിയ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങിയത്. ഇത് വലിയ ഗതാഗതക്കുരുക്കിനും കാരണമായി. 

ചെറിയ വാഹനങ്ങൾക്ക് എളുപ്പത്തിൽ മാട്ടൂർ ഭാഗത്തേക്ക് കടന്നുപോകാൻ ഈ വഴി സൗകര്യപ്രദമാണ്. എന്നാൽ ചെറുവാഹനങ്ങൾക്ക് ഒപ്പം വലിയ വാഹനങ്ങളും ഒരു നിയന്ത്രണവുമില്ലാതെ ഇതുവഴി കടന്നുപോകുന്നതോടെ മറ്റു വാഹനങ്ങൾക്ക് ഗതാഗത കുരുക്കനുഭവപ്പെടുന്ന അവസ്ഥയായി. കൂടാതെ പ്രദേശത്ത് അപകട സാധ്യതയും കൂടി.

സുൽത്താൻ തോടിന് കുറുകയാണ് വീതി കുറഞ്ഞ വാടിക്കൽ കടവ് പാലം സ്ഥിതി ചെയ്യുന്നത്. ഇതുവഴി വലിയ ചരക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന ബോർഡ്‌ ബീവി റോഡ് കവലയിലും പഴയ മുനീർ സ്‌കൂൾ സ്റ്റോപ്പിനടുത്തും സ്ഥാപിച്ചാൽ ഗതാഗത തടസം മാറ്റാൻ പറ്റുമെന്നാണ് നാട്ടുകാരുടെ ഭാഷ്യം.

എന്നാൽ വീതി കൂടിയ പാലം മാത്രമാണ് ഇതിനൊരു പരിഹാരം എന്നാണ് പഞ്ചായത്ത്‌ ഭരണ സമിതിയുടെ നിലപാട്. പലതവണ സംസ്ഥാന സർക്കാരിന് മുന്നിൽ പുതിയ പാലം എന്ന അപേക്ഷ സമർപ്പിച്ചതാണ്. എന്നാൽ അതിന് അനുകൂല നിലപാട് ഉണ്ടായില്ല. നിലവിൽ പാലത്തിന്‍റെ അവസ്ഥ ശോചനീയമാണെന്നും പഞ്ചായത്ത്‌ മെമ്പർ റഷീദ പറഞ്ഞു.

ABOUT THE AUTHOR

...view details