ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025
video thumbnail
Thrissur Murder

ETV Bharat / videos

Thrissur Murder | വരന്തരപ്പിള്ളി സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ പിടിയില്‍ - Thrissur Varandarappilly man murder Wife arrested

author img

By

Published : Jul 16, 2023, 7:23 PM IST

Updated : Jul 17, 2023, 12:01 PM IST

തൃശൂർ: വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദിന്‍റെ അസ്വാഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. കേസിൽ ഭാര്യ നിഷയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇരുവരും തമ്മിലുണ്ടായ കലഹത്തിനിടെയിൽ കത്തികൊണ്ട് കുത്തേറ്റതാണ് മരണകാരണം. പ്രതി നിഷയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജൂലൈ 11ാം തിയതി രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് ഭാര്യ നിഷ. നിഷയുടെ ഫോൺ വിളികളിൽ സംശയാലുവായിരുന്ന വിനോദ് ഇതേചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നത് കണ്ട് ഒച്ചവയ്ക്കുകയും മൊബൈല്‍ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്‌തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ പിടിവലിയായി. ഇതിനിടെ നിഷ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് വിനോദിനെ കുത്തിപ്പരിക്കേൽപ്പിച്ചു. നെഞ്ചിൽ കുത്തേറ്റ വിനോദ് ഉടന്‍ തന്നെ കട്ടിലില്‍ ഇരുന്നു. തുടര്‍ന്ന്, മുറിവ് കണ്ട് ഭയപ്പെട്ടുപോയ നിഷ രക്തം വന്ന ഭാഗം അമർത്തിപ്പിടിച്ചു. ഇത് ആന്തരിക രക്തസ്രാവത്തിന് കാരണമാവുകയും വിനോദ് തളർന്നുപോവുകയുമുണ്ടായി. വീട്ടില്‍ നിന്നുള്ള ശബ്‌ദമൊന്നും കേൾക്കാതെ വന്നതോടെ സമീപത്ത് താമസിക്കുന്ന വിനോദിന്‍റെ മാതാവ് വന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍, ഇരുവരും ശാന്തരായി ഇരിക്കുന്നത് കണ്ട് തിരിച്ചുപോയി. കുറേ സമയം കഴിഞ്ഞിട്ടും വിനോദിന്‍റെ രക്തസ്രാവം നിലക്കാത്തത് കണ്ട് വാഹനം വിളിച്ചുവരുത്തി നിഷ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്‌ക്കിടെ ആരോഗ്യനില വഷളാവുകയും തുടര്‍ന്ന് വിനോദ് മരണപ്പെടുകയായിരുന്നു. 

Last Updated : Jul 17, 2023, 12:01 PM IST

ABOUT THE AUTHOR

...view details