കേരളം

kerala

ETV Bharat / videos

വീഡിയോ: ചാലക്കുടി പുഴയില്‍ ആന കുടുങ്ങി, രക്ഷാപ്രവര്‍ത്തനം ദുഷ്കരം - കുത്തിയൊഴുകുന്ന ചാലക്കുടിപ്പുഴയില്‍ അകപ്പെട്ട് കാട്ടാന

By

Published : Aug 2, 2022, 9:55 AM IST

Updated : Feb 3, 2023, 8:25 PM IST

കനത്ത മഴയെ തുടര്‍ന്ന് കുത്തിയൊഴുകുന്ന ചാലക്കുടി പുഴയില്‍ അകപ്പെട്ട് കാട്ടാന. പിള്ളപ്പാറ മേഖലയില്‍ ചൊവ്വാഴ്‌ച രാവിലെ ആറോടെയാണ് സംഭവം. കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയുടെ മധ്യഭാഗത്ത് ഒരു തുരുത്തിലാണ് ആന നില്‍ക്കുന്നത്. പെരിങ്ങൽ കുത്ത് സ്‌ളൂയിസ് വാൽവുകൾ തുറന്നതും ചാലക്കുടി മേഖലയില്‍ ശക്തമായ മഴ തുടരുന്നതും പുഴയിലെ നീരൊഴുക്ക് ശക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ആന തനിയെ നിന്തി രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ട്. പാറകളിലും മറ്റും തട്ടി പരിക്ക് പറ്റിയിട്ടുണ്ട്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്.
Last Updated : Feb 3, 2023, 8:25 PM IST

ABOUT THE AUTHOR

...view details