കേരളം

kerala

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

ETV Bharat / videos

അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ ബാധിക്കില്ല: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ - bjp member anil antony

By

Published : Apr 6, 2023, 7:53 PM IST

കോട്ടയം : എ കെ ആന്‍റണിയുടെ മകന്‍ അനിൽ കെ ആന്‍റണിയുടെ ബിജെപി അംഗത്വത്തിൽ പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. അനിൽ ആന്‍റണിയുടെ ബിജെപിയിലേക്കുള്ള പ്രവേശനം കേരളത്തിൽ ഒരു ചലനവും ബിജെപിക്ക് ഉണ്ടാക്കില്ലെന്ന് കെപിസിസി അച്ചടക്ക സമിതി ചെയർമാൻ പറഞ്ഞു. ഒരു തരത്തിലും കോൺഗ്രസിനെ അനിൽ ആന്‍റണിയുടെ ബിജെപി പ്രവേശനം ബാധിക്കില്ലെന്നും പാർട്ടി ഏറ്റവും ശക്തമായി ഐക്യത്തോടെ പോകുന്ന സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, കോൺഗ്രസിൽ അനിൽ ആന്‍റണിക്ക് സ്ഥാനമാനങ്ങൾ നൽകിയതിൽ തെറ്റ് പറയാനില്ലെന്നും അതിനെ വിമർശിക്കേണ്ട സമയമല്ല ഇതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. പാർട്ടിയെ ചുവടോടെ വെട്ടിക്കളയാം എന്ന് ആര് തീരുമാനിച്ചാലും ശരി, ചോരയും നീരും നൽകി അതിനെ സംരക്ഷിക്കുക എന്നത് പാർട്ടി പ്രവർത്തകരുടെ ചുമതലയാണെന്നും അദ്ദേഹം പ്രതികരിച്ചു. 

ആശയഗതിയും ആദർശവും നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലനിൽക്കും. അത് ഒരു വ്യക്തിയെ ചുറ്റിപ്പറ്റി താഴുകയോ ഉയരുകയോ ചെയ്യുന്ന പ്രശ്‌നമേയില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, വിഷയത്തിൽ വൈകാരികമായിട്ടായിരുന്നു എ കെ ആന്‍റണിയുടെ പ്രതികരണം. അനിൽ ആന്‍റണിയുടെ ബിജെപി അംഗത്വം വേദനിപ്പിച്ചു എന്ന് എ കെ ആന്‍റണി പറഞ്ഞു. അനിൽ ആന്‍റണിയുമായി ബന്ധപ്പെട്ട ഒരു ചോദ്യത്തിനും ഇനി മറുപടി പറയില്ലെന്നും മരണം വരെയും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും എ കെ ആന്‍റണി പ്രതികരിച്ചു.

ABOUT THE AUTHOR

...view details