കേരളം

kerala

Theifs Stab And Injured Police Man

ETV Bharat / videos

Theifs Stab And Injured Police Man പൊലീസിനെ കുത്തി പരിക്കേല്‍പ്പിച്ച മൂന്നംഗ മോഷണസംഘം പിടിയില്‍

By ETV Bharat Kerala Team

Published : Sep 22, 2023, 6:05 PM IST

കോഴിക്കോട്:പൊലീസിനെ കുത്തി പരിക്കേല്‍പ്പിച്ച മൂന്നംഗ മോഷണസംഘം പിടിയില്‍ (Theifs Stab aand injured police man). കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ്, കിണാശേരി സ്വദേശി അക്ഷയ്, കല്ലായി സ്വദേശി ഷിഹാല്‍ എന്നിവരാണ് പിടിയിലായത്. ബൈക്ക് മോഷണമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായ മൂന്നുപേരും. കോംട്രസ്‌റ്റ് കെട്ടിടം താവളമാക്കിയ സംഘത്തെ കെട്ടിടം വളഞ്ഞാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിന് മുതിർന്ന പ്രതികളെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എട്ട് പേരടങ്ങുന്ന സംഘമായിരുന്നു ഇവിടെ തമ്പടിച്ചിരുന്നത്. മറ്റുള്ളവർക്കെതിരെയും പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്‌ച കുറ്റിക്കാട്ടൂരില്‍ ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിച്ച് സംഘം രക്ഷപ്പെട്ടിരുന്നു. ആക്രമണത്തില്‍ കൈക്ക് കുത്തേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് ഇപ്പോഴും ചികിത്സയിലാണ്. മുന്‍പ് നിരവധി മോഷണ കേസുകളിലും ഇവര്‍ പിടിയിലായിട്ടുണ്ട്. കൊടുവള്ളി, താമരശേരി മെഡിക്കല്‍ കോളജ് കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്ന് നിരവധി ബൈക്കുകള്‍ മോഷ്‌ടിച്ച് കടത്തിയിട്ടുണ്ട്. പലതവണ ലഹരി കടത്തിയതിനും പിടിയിലായിട്ടുണ്ട്. സംഘത്തലവനായ തായിഫിനെ കാപ്പ ചുമത്തി നാടുകടത്താൻ പൊലീസ് കോടതിയോട് ആവശ്യപ്പെടും.

ABOUT THE AUTHOR

...view details