കേരളം

kerala

വീഡിയോ: ആന്ധ്രയില്‍ കോളജ് വിദ്യാര്‍ഥികള്‍ പൊരിഞ്ഞ അടി, നടപടിയില്ലെന്ന് ആക്ഷേപം

By

Published : May 25, 2022, 10:53 AM IST

Updated : Feb 3, 2023, 8:23 PM IST

ആദിശങ്കര കോളജിലെ വിദ്യാർഥികൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഒരു സംഘം വിദ്യർഥികൾക്ക് പിന്തുണയേകി പുറത്ത് നിന്നും കത്തിയുമായി അക്രമികൾ കോളജിൽ എത്തി. ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ഗുഡൂർ ആദിശങ്കര കോളജിലാണ് സംഭവം. കോളജ് വിദ്യാർഥികൾ രണ്ട് സംഘമായി തിരിഞ്ഞാണ് ഏറ്റുമുട്ടിയത്. പുറത്ത് നിന്ന് വന്ന അക്രമികളെ വിദ്യാർഥികൾ കീഴ്‌പ്പെടുത്തുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്‌തു. സംഘട്ടന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇത്രയും സംഭവിച്ചിട്ടും കോളജ് മാനേജ്‌മെന്‍റ് കാര്യമാക്കുന്നില്ലെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്.
Last Updated : Feb 3, 2023, 8:23 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details