കേരളം

kerala

officers-need-more-awareness-about-rti-act

ETV Bharat / videos

State Information Commission About RTI Act വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണം: കമ്മിഷൻ - പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ നല്ല അന്തരീഷം

By ETV Bharat Kerala Team

Published : Sep 17, 2023, 3:36 PM IST

കാസർകോട്: വിവരാവകാശ നിയമത്തിൽ (Right To Information Act) ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണ്ടതുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷൻ (State Information Commission About RTI Act). പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവിൽ നീതി ലഭ്യമാക്കുന്നുവെന്നതും സര്‍ക്കാർ ഫയലുകളിലെ വിവരങ്ങൾ ഉറവിടത്തിൽ നിന്ന് യഥാർത്ഥ രൂപത്തിൽ ലഭ്യമാകുന്നുവെന്നതുമാണ് വിവരാവകാശനിയമത്തിന്‍റെ പ്രത്യേകതയെന്ന് കമ്മിഷണർ പറഞ്ഞു. അഴിമതിയില്ലെന്ന് ഉറപ്പ് വരുത്തി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം. ഈ നിയമത്തിന് കീഴില്‍ പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ കാണുന്നതിനും കുറിപ്പുകള്‍ എഴുതിയെടുക്കാനും കോപ്പികള്‍ ആവശ്യപ്പെടാനും സാധിക്കും. വിവരാവകാശ നിയമം പൗരന്‍മാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നും ശരിയായ രീതിയില്‍ മാത്രം ഉപയോഗിക്കണമെന്നും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് വിവരാവകാശ നിയമത്തിലൂടെ ഉണ്ടാകേണ്ടതെന്നും കമ്മിഷണര്‍ പറഞ്ഞു. അപേക്ഷ ലഭിച്ചാൽ ഉടൻ വിവരങ്ങള്‍ നല്‍കണമെന്നാണ് നിയമം. വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥന് 30 ദിവസം വരെ സമയം നൽകും. ശേഷം ഓരോ ദിവസവും 250 രൂപ വീതം, 25,000 രൂപ പിഴ ഈടാക്കും. പൊതുബോധന ഓഫിസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അച്ചടക്ക നടപടികള്‍ക്ക് വിധേയരാകും. വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അപേക്ഷകന് നഷ്‌ടം സംഭവിച്ചാല്‍ നഷ്‌ടപരിഹാര തുകയും നല്‍കേണ്ടിവരും. രേഖകള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള അപേക്ഷകള്‍ക്ക് പകർപ്പ് എടുക്കുന്നതിന് ആവശ്യമായി വരുന്ന തുകമാത്രമാണ് പൊതുജനങ്ങള്‍ നല്‍കേണ്ടത്. വകുപ്പുകള്‍ ഈടാക്കുന്ന വ്യത്യസ്‌ത ഫീസുകള്‍ വിവരാവകാശത്തിന്‍റെ പരിധിയില്‍ വരില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. കാസര്‍കോട് കലക്‌ടറേറ്റിൽ വിവരാവകാശ കമ്മിഷണര്‍മാരായ എ.അബ്‌ദുല്‍ ഹക്കീം, ഡോ. കെ.എം ദിലീപ് എന്നിവര്‍ തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ 18  പരാതികള്‍ പരിഗണിച്ചു. 17 പരാതികള്‍ തീര്‍പ്പാക്കി. ജില്ലയില്‍ നിന്നും കൂടുതല്‍ വിവരാവകാശം സംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കമ്മിഷന്‍ കാര്യക്ഷമമായി പരാതികളില്‍ ഇടപെട്ടു വരികയാണെന്നും കമ്മിഷണര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details