കേരളം

kerala

ഉത്തരാഖണ്ഡിലെ ഔലിയില്‍ മഞ്ഞുവീഴ്‌ച തുടരുന്നു

ETV Bharat / videos

ഉത്തരാഖണ്ഡിലെ ഔലിയില്‍ മഞ്ഞുവീഴ്‌ച തുടരുന്നു; സ്‌കീയിങ് ചാമ്പ്യൻഷിപ്പിന് അനുകൂലം

By

Published : Feb 11, 2023, 10:43 PM IST

Updated : Feb 14, 2023, 11:34 AM IST

ഉത്തരാഖണ്ഡില്‍ ഇത്തവണയുണ്ടായത് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞ മഴയും മഞ്ഞുവീഴ്‌ചയും. ഇത് പ്രദേശവാസികളെ സംബന്ധിച്ച് ആശ്വാസം പകരുന്നതാണ്. അതേസമയം, ലോകപ്രശസ്‌ത ടൂറിസ്റ്റ് കേന്ദ്രവും സ്നോ സ്പോർട്‌സ് കേന്ദ്രവുമായ ഔലിയില്‍ മഴയും മഞ്ഞുവീഴ്‌ചയും തുടരുകയാണ്. ഫെബ്രുവരി 23 മുതൽ 26 വരെ ഔലിയില്‍ ദേശീയ സ്‌കീയിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നുണ്ട്. ഈ ചാമ്പ്യൻഷിപ്പിന് കാലാവസ്ഥ അനുകൂലമായതിന്‍റെ ആശ്വാസത്തിലാണ് സംഘാടകര്‍.

ഈ വർഷം ഔലി മഞ്ഞുവീഴ്‌ച കാണാന്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് കാണാനില്ല. ജോഷിമഠ് ദുരന്തം ഉണ്ടായ സാഹചര്യത്തില്‍ കുറഞ്ഞ വിനോദസഞ്ചാരികൾ മാത്രമാണ് ഔലിയിലെത്തുന്നത്. അതേസമയം, ഔലിയില്‍ ഒരടിയിലധികം മഞ്ഞാണ് അടിഞ്ഞുകൂടിയത്. ഈ പ്രദേശത്തെ സ്‌കീയിങ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കത്തിലാണ് നാട്ടുകാരും ഭരണകൂടവും. വിന്‍റര്‍ ഗെയിംസിൽ ഫിഷ് റേസ്, ആൽപൈൻ സ്‌കീയിങ്, സ്നോബോർഡ് റേസ് എന്നീ മത്സരങ്ങളാണ് നടക്കുക. 

Last Updated : Feb 14, 2023, 11:34 AM IST

ABOUT THE AUTHOR

...view details