കേരളം

kerala

എടിഎം മെഷീനില്‍ കാര്‍ഡ് ഇട്ടപ്പോള്‍ പാമ്പ്

ETV Bharat / videos

കാര്‍ഡ് ഇട്ടപ്പോള്‍ പണമില്ല, പകരം വന്നത് പാമ്പ്, ഒന്നിനെയല്ല, പിടിച്ചത് പത്ത് എണ്ണത്തിനെ ; എസ്‌ബിഐ എടിഎം കൗണ്ടര്‍ അടച്ചുപൂട്ടി

By

Published : May 25, 2023, 2:50 PM IST

രാംനഗര്‍ (ഉത്തരാഖണ്ഡ്) :സാധാരണ എടിഎം മെഷീനില്‍ കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്‌താല്‍ ഒന്നുകില്‍ പണം ലഭിക്കും. പണം ഇല്ലെങ്കില്‍ അത് കാണിക്കുന്ന സ്ലിപ് ലഭിക്കും. എന്നാല്‍ ഉത്തരാഖണ്ഡ് നൈനിറ്റാള്‍ ജില്ലയിലെ രാംനഗറിലെ സ്റ്റേറ്റ് ബാങ്ക് ഏഫ് ഇന്ത്യയുടെ എടിഎം കൗണ്ടറിലെത്തി കാര്‍ഡ് ഇട്ടവര്‍ പരിഭ്രാന്തരാവുകയായിരുന്നു.

അവരുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്‌ടമായതൊന്നും ആയിരുന്നില്ല ഭയപ്പാടിന് കാരണം. കാര്‍ഡ് മെഷീനില്‍ ഇട്ടപ്പോള്‍ ആളുകള്‍ക്ക് മുന്നിലേക്ക് പാമ്പ് ആണ് വന്നത്. പണം പ്രതീക്ഷിച്ചവര്‍ പകരം പാമ്പിനെ കണ്ടാല്‍ എന്താകും അവസ്ഥ. പിന്നെ തുക പിന്‍വലിക്കാന്‍ എത്തിയവരെല്ലാം 'പണം വേണ്ട ജീവന്‍ മതി' എന്ന തരത്തില്‍ എടിഎം കൗണ്ടറില്‍ നിന്ന് ഇറങ്ങി ഓടുന്ന കാഴ്‌ചയാണുണ്ടായത്. 

സംഭവം പുറത്തറിഞ്ഞതോടെ രാംനഗര്‍ കോസി റോഡിലെ സ്റ്റേറ്റ് ബാങ്ക് എടിഎം കൗണ്ടറിനെതിരെ പ്രതിഷേധം ശക്തമായി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ടായിരുന്നു വിചിത്രമായ സംഭവം. കൗണ്ടറില്‍ പാമ്പിനെ കണ്ടതോടെ ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു എന്ന് എടിഎമ്മിലെ സെക്യൂരിറ്റി ഗാർഡ് നരേഷ് ദലകോട്ടി പറഞ്ഞു.

പരാതിയെ തുടര്‍ന്ന് എടിഎം കുറച്ച് നേരത്തേക്ക് അടച്ചിട്ടു. വിവരമറിഞ്ഞ് സേവ് സ്‌നേക്ക് വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ് പാമ്പ് വിദഗ്‌ധനുമായ ചന്ദ്രസെൻ കശ്യപ് സ്ഥലത്തെത്തി. പത്ത് പാമ്പുകളെയാണ് ചന്ദ്രസെൻ കശ്യപ് എടിഎം കൗണ്ടറില്‍ നിന്ന് പിടികൂടിയത്. പാമ്പുകളെ കാട്ടില്‍ വിട്ടയച്ചെങ്കിലും ജനരോഷത്തെ തുടര്‍ന്ന് എടിഎം കൗണ്ടര്‍ അടച്ച് പൂട്ടാന്‍ ബാങ്ക് നിര്‍ബന്ധിതരായി. 

ABOUT THE AUTHOR

...view details