കേരളം

kerala

Shashi Tharoor About Chandy Oommen

ETV Bharat / videos

Shashi Tharoor About Chandy Oommen : പുതുപ്പള്ളിയുടെ വികസന തുടർച്ച ചാണ്ടി ഉമ്മനിലൂടെയാകണം; ശശി തരൂർ - shashi tharoor latest news malayalam

By ETV Bharat Kerala Team

Published : Sep 3, 2023, 7:41 AM IST

കോട്ടയം:പുതുപ്പള്ളിയുടെ വികസന തുടർച്ച ചാണ്ടി ഉമ്മനിലൂടെയാകണമെന്ന് ശശി തരൂർ. നാടിനു വേണ്ടി പ്രവർത്തിക്കാൻ തയ്യാറായ, കഴിവുള്ളയാളാണ് ചാണ്ടി ഉമ്മൻ. നിയമസഭയിൽ യുവ പ്രതിനിധിയായി ചാണ്ടി ഉമ്മനുണ്ടാകുമെന്നും ശശി തരൂർ പറഞ്ഞു (Shashi Tharoor Says About Chandy Oommen On Puthuppally By Election). പാമ്പാടിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ. കേരളത്തിന്‍റെ സ്ഥിതി പരമ ദയനീയമാണെന്നും കടം വാങ്ങിയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ശശി തരൂർ പറഞ്ഞു. റബറിന് ന്യായവില നൽകാതെ റബർ കർഷകരെ വഞ്ചിച്ചുവെന്നും വാക്കുപാലിക്കാത്ത സത്യം പറയാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ശശിതരൂർ പറഞ്ഞു. കേരളത്തെ നന്നാക്കാൻ പുതിയ ആശയങ്ങളുള്ള ചെറുപ്പക്കാർ വരട്ടെയെന്നും തരൂർ അഭിപ്രായപ്പെട്ടു. മണർകാട് നിന്ന് പാമ്പാടി വരെ നടന്ന റോഡ് ഷോയിൽ ശശി തരൂരും സ്ഥാനാർഥിയും പങ്കെടുത്തിരുന്നു. എഎൽഎമാരായ പി ജെ ജോസഫ്, മോൻസ്‌ ജോസഫ്, ജോസഫ് വാഴക്കൻ, ഫ്രാൻസിസ് ജോർജ്, കെ പി ധനപാലൻ, സജി മഞ്ഞക്കടമ്പിൽ, രാധ വി നായർ, കെ ആർ ഗോപകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details