ഗവര്‍ണറെ കരിങ്കൊടി കാണിക്കാനെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കി
Published : Jan 6, 2024, 2:56 PM IST
തിരുവനന്തപുരം : ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിക്കാനെത്തിയ എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി (SFI Protest Against Governor Arif Mohammed Khan). പട്ടം ജങ്ഷനില്‍ നിന്നാണ് എസ് എഫ് ഐ ജില്ല സെക്രട്ടറി ആദർശിന്‍റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗവർണർ എത്തുന്നതിന് മുൻപായിരുന്നു പ്രവർത്തകർ പട്ടം ജങ്‌ഷനിലേക്ക് എത്തിയത് (SFI Protest Against Governor At Pattom). തുടർന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. പിന്നാലെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമായി. ഇതിന് പിന്നാലെയാണ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ (ജനുവരി 5) ആയിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഡൽഹിയിലേക്ക് പോയത്. തുടർന്ന് ഇന്ന് (ജനുവരി 6) തിരികെ രാജ്ഭവനിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു എസ് എഫ് ഐ യുടെ കരിങ്കൊടി പ്രതിഷേധം. കന്‍റോണ്‍മെന്‍റ് പൊലീസ് എത്തിയാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തത് (Thiruvananthapuram Cantonment Police). പൊലീസ് കസ്റ്റഡിയിലായ പ്രവർത്തകർക്കെതിരെ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.