ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; 5 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം - പത്തനംതിട്ട വാഹനാപകടം
Published : Dec 22, 2023, 7:50 PM IST
പത്തനംതിട്ട :കോന്നിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കൃഷ്‌ണഗിരി സ്വദേശികളായ രതീഷ് (16), കിഷോർ (26), മാധേഷ് (51), രോഹിത് (25), സുദർശൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇതില്‍ തലയ്‌ക്ക് പരിക്കേറ്റ രതീഷിന്‍റെ നില ഗുരുതരമാണ് (Konni Car Accident). ഇന്ന് (ഡിസംബര്‍ 22) രാവിലെ കോന്നി ഇളകൊള്ളൂർ പാലം ജംഗ്ഷനില്‍ വച്ചായിരുന്നു അപകടം. ശബരിമല ദര്‍ശനത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങുകയായിരുന്നു സംഘം പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു (Sabarimala Devotees Car Accident). സംഭവത്തിന് പിന്നാലെ കോന്നി പൊലീസും അഗ്‌നി ശമന സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് (Car And Lorry Accident In Pathanamthitta). പരിക്കേറ്റ അഞ്ച് പേരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതര പരിക്കേറ്റ രതീഷിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
Also read:മഞ്ചേരിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 5 മരണം