കേരളം

kerala

Real Christmas Tree From State Seed Farm At Aluva

ETV Bharat / videos

പ്ലാസ്‌റ്റിക്‌ ക്രിസ്‌മസ് ട്രീകൾക്ക് വിട; ഒറിജിനലുമായി സർക്കാർ സീഡ് ഫാം - അരോക്കേറിയ ക്രിസ്‌മസ്‌ ട്രീ

By ETV Bharat Kerala Team

Published : Dec 9, 2023, 8:34 PM IST

എറണാകുളം : ഈ ക്രിസ്‌മസ് നാളിൽ പ്ലാസ്റ്റിക് ക്രിസ്‌മസ് ട്രീകൾക്ക് പകരം യഥാർഥ ക്രിസ്‌മസ് ട്രീയെന്ന കൃഷി വകുപ്പിന്‍റെ പദ്ധതി നടപ്പാക്കുകയാണ് ആലുവയിലുള്ള സർക്കാർ വിത്തുല്‍പാദന കേന്ദ്രം (സീഡ് ഫാം). അരോക്കേറിയ എന്ന പൈൻ വർഗത്തിൽപ്പെട്ട വൃക്ഷത്തിന്‍റെ എട്ട് മാസത്തോളം പ്രായമായ തൈകളാണ് ക്രിസ്‌മസ് ട്രീകളായി ഇവിടെ വിൽപനയ്ക്ക് തയ്യാറാക്കിയിരിക്കുന്നത് (Real Christmas Tree From State Seed Farm At Aluva). കുന്തിരിക്ക ചെടിയെന്ന പേരിൽ അറിയപ്പെടുന്ന അരോക്കേറിയ (Araucaria) വിദേശ രാജ്യങ്ങളിൽ അടക്കം ക്രിസ്‌മസ്‌ ട്രീയായി ഉപയോഗിച്ചുവരുന്നു. ചട്ടിയിൽ വളർത്തിയ ഈ ക്രിസ്‌മസ്‌ ട്രീ വീട്ടിൽ നട്ടുവളർത്തിയാൽ വർഷങ്ങളോളം ഉപയോഗിക്കാം. രണ്ട് വർഷം വരെ ചട്ടിയിൽ സൂക്ഷിക്കാൻ കഴിയുന്ന ചെടി സൂര്യ പ്രക്രാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റി നട്ടാൽ അനേക വർഷങ്ങൾ നിലനിൽക്കും. രണ്ട് തട്ടുകൾ വരെയുള്ള ചെടികൾക്ക് 300 രൂപയും അതിനു മുകളിലുള്ളതിന് 400 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഹരിത ക്രിസ്‌മസ് എന്ന സന്ദേശം നൽകുകയാണ് ഈ ട്രീകളെന്ന് സീഡ് ഫാമിലെ കൃഷി അസിസ്റ്റന്‍റ് ഡയറക്‌ടർ ലിസിമോൾ ജെ വടക്കോട്ട് പറഞ്ഞു. അഞ്ഞൂറ് ക്രിസ്‌മസ്‌ ട്രീകളാണ് ഇത്തവണ തയ്യാറാക്കിയത്. ഇതിൽ മൂന്നിലൊന്നും ഇപ്പോൾ തന്നെ വിറ്റു കഴിഞ്ഞു. മൂന്നടിവരെ പൊക്കമുള്ള ചെടികൾ സൂര്യപ്രകാശമുള്ള സ്ഥലത്ത് നട്ടാൽ വളർന്ന് നൂറ്റാണ്ടുകളോളം നിലനിൽക്കുമെന്നതാണ് പ്രത്യേകത.

ABOUT THE AUTHOR

...view details