'മനസിന് സംതൃപ്‌തി'; ബദ്രിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത് - രജനികാന്ത് വാർത്തകൾ
ഉത്തരാഖണ്ഡ്:ബദ്രിനാഥ് ക്ഷേത്രം സന്ദർശിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ദര്‍ശന ശേഷം അദ്ദേഹം സന്ധ്യാപ്രാർഥനയിലും പങ്കെടുത്തു. ഭഗവാനെ സന്ദർശിച്ച ശേഷം തന്‍റെ മനസ് സംതൃപ്‌തവും ആവേശഭരിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. 'ജയിലർ' ബോക്‌സോഫിസ് ഹിറ്റായി പ്രദർശനം തുടരുന്നതിനിടെയാണ് താരത്തിന്‍റെ ക്ഷേത്ര ദർശനം. ബോക്‌സോഫിസില്‍ വന്‍ കുതിപ്പാണ്, നെൽസൺ ദിലീപ്‌കുമാർ സംവിധാനം ചെയ്‌ത ജയിലര്‍ നടത്തുന്നത്. രണ്ട് വർഷത്തിന് ശേഷമാണ് ഒരു രജനി ചിത്രം തിയേറ്ററിലെത്തുന്നത്. അതുകൊണ്ടുതന്നെ താരത്തിന്‍റെ തിരിച്ചുവരവ് ആരാധകർ ഗംഭീരമായാണ് ആഘോഷിച്ചത്. ചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യൻ (ടൈഗർ) എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തിയത്. ആദ്യ ദിവസം തന്നെ തമിഴിലും കേരളത്തിലും ഏറ്റവും ഉയർന്ന ഓപ്പണിങ് കലക്ഷൻ നേടിയ ചിത്രമായും ജയിലർ മാറി. ഇന്ത്യയില്‍ 2023ൽ പ്രദർശനത്തിനെത്തിയ ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ ഗ്രോസ് കലക്ഷനും 'ജയിലർ'ക്ക് സ്വന്തം. ഇന്ത്യയിൽ നിന്ന് ആദ്യ ദിനം 44.50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
Also read :ബോക്‌സ് ഓഫീസ് 'ഇടിച്ചുനിരത്തി' ജയിലർ, ആദ്യ ദിനം റെക്കോഡ് കലക്ഷനുമായി തലൈവർ ചിത്രം