കേരളം

kerala

യുസിസി

ETV Bharat / videos

'യുസിസിയിൽ കോൺഗ്രസിന്‍റേതും സിപിഎമ്മിന്‍റേതും അവസരവാദ രാഷ്‌ട്രീയം, പ്രധാനമന്ത്രിയുടെ പ്രസ്‌താവന വളച്ചൊടിച്ചു' : രാജീവ് ചന്ദ്രശേഖർ - Rajeev Chandrasekhar criticized cpm and congress

By

Published : Jul 9, 2023, 6:05 PM IST

കോട്ടയം :ഏകീകൃത സിവിൽ കോഡിന്‍റെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും അവസരവാദ രാഷ്‌ട്രീയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസ്‌താവന വളച്ചൊടിച്ചു. ഭരണഘടനയെ ഉദ്ധരിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്‌തത്. 

തെരഞ്ഞെടുപ്പിൽ അവസരം ലഭിച്ചാൽ എവിടെ മത്സരിക്കണമെന്നത് തീരുമാനിക്കേണ്ടവർ തീരുമാനിക്കും. എല്ലാവരും വോട്ട് ചെയ്‌താല്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മണിപ്പൂരിൽ കേന്ദ്ര ഗവൺമെന്‍റ് ഉത്തരവാദിത്തത്തോടെയാണ് പെരുമാറുന്നതെന്നും കോട്ടയത്ത് ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന ചടങ്ങ് ഉദ്‌ഘാടനം ചെയ്‌ത് മാധ്യമങ്ങളെ കണ്ട രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. 

also read :ഏക സിവിൽ കോഡിൽ കോണ്‍ഗ്രസിന്‍റേത് ഒളിച്ചോട്ട തന്ത്രം, സംഘപരിവാറിനെതിരെ നിലകൊള്ളാൻ മടി : പിണറായി വിജയൻ

ഏക സിവിൽ കോഡിൽ കോൺഗ്രസിന്‍റെത് ഒളിച്ചോട്ട തന്ത്രമാണെന്നും സംഘപരിവാറിനെതിരെ നിലകൊള്ളാനുള്ള മടികൊണ്ടാണ് നയം വ്യക്തമാക്കാത്തതെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ആരോപിച്ചിരുന്നു. അതേസമയം വിഷയത്തിൽ സിപിഎമ്മിന്‍റെ സമീപനം ഇരട്ടത്താപ്പാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. 

ABOUT THE AUTHOR

...view details