video: സിദ്ധരാമയ്യയുടെ കൈപിടിച്ച് ഓടുന്ന രാഹുല്‍ ഗാന്ധി; പിന്നാലെ ഓടി കെസിയും സംഘവും - മാണ്ഡ്യ
മാണ്ഡ്യ: രാഹുല്‍ ഗാന്ധി നേതൃത്വം കൊടുക്കുന്ന ഭാരത്ജോഡോ യാത്രയില്‍ കര്‍ണാടകത്തില്‍ നിന്ന് ഒരു വൈറല്‍ വിഡിയോ. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയുടെ കൈപിടിച്ച് രാഹുല്‍ ഗാന്ധി ഓടുന്നതിന്‍റെ ദൃശ്യമാണ് വൈറലായത്. പ്രവര്‍ത്തകര്‍ കൈയടിച്ചും ആര്‍പ്പ് വിളിച്ചും ഇതിനെ പ്രോത്സാഹിപ്പിച്ചു. എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മറ്റ് കോൺഗ്രസ് പ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും പിന്നാലെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. അതിനിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നന്നേ പണിപ്പെട്ടു.
Last Updated : Feb 3, 2023, 8:29 PM IST