പാമ്പാടി റോഡിൽ പെരുമ്പാമ്പ്; അതിസാഹസികമായി പിടികൂടിയ ശേഷം വനം വകുപ്പിനെ വിവരമറിയിച്ച് നാട്ടുകാര്‍ - കോട്ടയം
കോട്ടയം:പാമ്പാടി കോത്തലയിൽ റോഡിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കോട്ടയം- കുമളി റോഡിലാണ് പെരുമ്പാമ്പിനെ കണ്ടത്. തിങ്കളാഴ്ച്ച രാത്രി 8:30 ഓടെയായിരുന്നു സംഭവം.
കോട്ടയത്ത് നിന്ന് വന്ന ബൈക്ക് യാത്രികനാണ് പെരുമ്പാമ്പിനെ ആദ്യം കണ്ടത്. റോഡിലെ പുൽക്കാട്ടിൽ നിന്നും പെരുമ്പാവ് - പുറത്തേക്ക് വരുന്നതാണ് കണ്ടത്. തുടർന്ന് ഇയാള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു.
തൊട്ടടുത്ത പറമ്പിലേക്ക് കയറിയ പാമ്പിനെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. ശേഷം, പാമ്പിനെ പിടിച്ച വിവരം ഫോറസ്‌റ്റുകാരെ അറിയിക്കുകയായിരുന്നു.
ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി:അതേസമയം, ഇക്കഴിഞ്ഞ മെയ് മാസത്തില്‍ കര്‍ണാടകയിലെ മഡ്ഡൂര്‍ താലൂക്കിലെ ചമനഹള്ളി ഗ്രാമത്തില്‍ ഷിംഷ നദിക്ക് സമീപത്തുവച്ച് ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. പാമ്പുപിടിത്തത്തില്‍ വിദഗ്‌ധനായ ചാമനഹള്ളി രവിയുടെ സഹായത്തോടെ സുരക്ഷിതമായാണ് ഇതിനെ പിടികൂടിയത്. പ്രദേശത്തുനിന്ന് ആട്ടിന്‍കുട്ടിയെ വിഴുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പിനെ പിടികൂടുന്നത്.
കർഷകനായ തഗദയ്യയെയാണ് പെരുമ്പാമ്പിനെ കാണുന്നത്. ഈ സമയം 14 അടി നീളവും ഏതാണ്ട് 45 കിലോയിലധികം ഭാരവും തോന്നിക്കുന്ന പാമ്പ് ആട്ടിന്‍കുട്ടിയെ വിഴുങ്ങുന്നതിനായി അടുക്കുകയായിരുന്നു. പാമ്പിനെ കണ്ടതോടെ ആളുകളെ വിളിച്ചുകൂട്ടി ആട്ടിന്‍കുട്ടിയെ രക്ഷിക്കാന്‍ തഗദയ്യ ഉച്ചത്തില്‍ നിലവിളിച്ചു. ഇതിന് പിന്നാലെ പാമ്പ് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു.
ഈ സമയം തഗദയ്യയുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ പാമ്പുപിടിത്തത്തില്‍ വിദഗ്‌ധനായ ചാമനഹള്ളി രവിയെ വിവരമറിയിച്ചിരുന്നു. പിന്നീട് ഇയാളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.