കേരളം

kerala

ponkal in peerumedu

ETV Bharat / videos

പൊങ്കലിനെ വരവേറ്റ് പീരുമേട് തോട്ടം മേഖല ; കരിമ്പ് വിപണി കൈയ്യടക്കി തോട്ടം മേഖലയിലെ ടൗണുകൾ

By ETV Bharat Kerala Team

Published : Jan 14, 2024, 9:40 PM IST

ഇടുക്കി:വിളവെടുപ്പ് ഉത്സവമായ പൊങ്കലിനെ തമിഴ്‌നാടിനൊപ്പം വരേൽക്കുവാനൊരുങ്ങുകയാണ് പീരുമേട് തോട്ടം മേഖലയും (Ponkal in Peerumedu). തമിഴ്‌നാടിനെ പോലെ  തോട്ടം മേഖലയ്ക്കും പ്രാധാന്യമേറിയ ഒന്നാണ് പൊങ്കൽ. പൊങ്കൽ മഹോത്സവത്തെ പ്രധാന ഇനമായ കരിമ്പ് വിപണി കൈയ്യടക്കി തോട്ടം മേഖലയിലെ ടൗണുകൾ. പൊങ്കൽ തലേ ദിവസമായ ഇന്ന് പ്രധാന ടൗണുകളിലെല്ലാം വലിയ തിരക്കനുഭവപ്പെട്ടു. ഒരു കെട്ട് കരിമ്പിന് 300 രൂപയാണ് വിപണി വില ഇത് ഓരോന്നായി വാങ്ങുമ്പോൾ ഒരു കരിമ്പിന് 50 രൂപയാണ് വ്യാപാരികൾ വാങ്ങുന്നത് .പൊങ്കലിനോട് അനുബന്ധിച്ച് കരിമ്പ് വിപണി സജീവമായെന്നും മോശമല്ലാത്ത വിപണനമാണ് നടന്ന വരുന്നതെന്നും വ്യാപാരികൾ പറയുന്നു. പൂ വിപണിയും പൊങ്കലിനോടനുബന്ധിച്ച് തോട്ടം മേഖലയിൽ സജീവമായിരുന്നു. മാവില വേപ്പില കന്നി പുല്ല് എന്നിവ ഒരുമിച്ച് കെട്ടി പൊങ്കൽ ദിനത്തിൽ വീടിന്‍റെ വാതിൽപ്പടിയിൽ സ്ഥാപിക്കുന്നതും പൊങ്കൽ ദിന പ്രത്യേക ചടങ്ങുകളിൽ ഒന്നാണ്. ഒപ്പം വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും സ്വർണ്ണ വ്യാപാര കേന്ദ്രങ്ങളിലും പൊങ്കലിനോട് അനുബന്ധിച്ചുള്ള വിപണി സജീവമായിരുന്നു. പഴം പച്ചക്കറി മധുര പലഹാരം വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ജനുവരി 15 മുതൽ 17 വരെയാണ് പൊങ്കൽ ആഘോഷങ്ങൾ നടക്കുക. ജനുവരി 14 ഭോഗി പൊങ്കലോടെ ആരംഭിക്കുന്ന പൊങ്കൽ മഹോത്സവം മകര പൊങ്കൽ മാട്ടു പൊങ്കൽ കാണും പൊങ്കൽ എന്നിവയോടെയാണ് അവസാനിക്കുന്നത്.

ABOUT THE AUTHOR

...view details