കേരളം

kerala

PM Modi Feeds Cows at His Residence on Makar Sankranti

പശുക്കളെ പരിപാലിച്ച് പ്രധാനമന്ത്രി; വീഡിയോ വൈറൽ

By ETV Bharat Kerala Team

Published : Jan 15, 2024, 10:23 AM IST

Published : Jan 15, 2024, 10:23 AM IST

ന്യൂഡൽഹി:  സ്വവസതിയില്‍ പശുക്കളെ പരിപാലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകരസംക്രാന്തിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി ലോക് കല്യാൺ മാർഗിലെ തൻ്റെ ഔദ്യോഗിക വസതിയിൽ പശുക്കളോടൊത്ത് സമയം ചിലവിട്ടത് (PM Modi Feeds Cows at His Residence on Makar Sankranti). മകരസംക്രാന്തി ദിനത്തില്‍ പശുക്കളെ പരിപാലിക്കുന്നത് സര്‍വ ഐശ്വര്യങ്ങളും കൊണ്ടുവരുമെന്നാണ് ഹിന്ദു വിശ്വാസം. ദൃശ്യങ്ങളിൽ  ട്രാക് സ്യൂട്ടും ഫുൾ സ്ലീവ് ടി-ഷർട്ടും ധരിച്ച് ഔദ്യോഗിക വസതിയുടെ പുൽത്തകിടിയിൽ പശുക്കൾക്ക് തീറ്റ കൊടുക്കുകയും, അവയെ ആശ്ലേഷിക്കുകയും ചെയ്യുന്ന മോദിയെ കാണാം. വാർത്ത ഏജൻസിയായ എഎൻഐ ആണ് പശുക്കൾക്കൊപ്പമുള്ള പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പശുക്കളെ പരിപാലിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വിഡിയോയും നിമിഷനേരം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഏഷ്യയിലെ പൊക്കം കുറഞ്ഞ തനത് നാടൻ പശു ഇനങ്ങളിൽ ഒന്നായ പുങ്കന്നൂർ പശുക്കളാണ് ദൃശ്യങ്ങളിൽ മോദിക്കൊപ്പമുള്ളത്. ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ കന്നുകാലി ഇനങ്ങളിൽ ഒന്നാണിത്. പൂർണ്ണവളർച്ചയെത്തിയ ഒരു പശുവിന് ഒരു സാധാരണ മനുഷ്യന്‍റെ അരയൊപ്പം പൊക്കമേ കാണൂ. പുങ്കന്നൂർ പശുവിന്‍റെ പാലിന് ഔഷധ ഗുണമുള്ളതായി കരുതപ്പെടുന്നു. തിരുപ്പതി ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾക്ക് പുങ്കന്നൂർ പശുവിന്‍റെ പാലും നെയ്യും മാത്രമേ ഉപയോഗിക്കൂ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കന്നൂർ താലൂക്കുകളിലും സമീപ പ്രദേശങ്ങളിലും മാത്രം കണ്ട് വന്നിരുന്നതിനാലാണ് പശു പുങ്കന്നൂർ എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നത്.

ABOUT THE AUTHOR

...view details