കേരളം

kerala

എഐ ക്യാമറകൾ

ETV Bharat / videos

എഐ ക്യാമറകൾ; ആശങ്കയും ആവശ്യകതയും തുറന്ന് പറഞ്ഞ് പൊതുജനം

By

Published : Apr 20, 2023, 3:54 PM IST

Updated : Apr 20, 2023, 4:30 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 എ ഐ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്‌സ്‌) ക്യാമറകൾ മിഴി തുറന്നു. നിർമിത ബുദ്ധി ക്യാമറകളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ഈടാക്കുന്നത് മികച്ച തീരുമാനമാണെന്നാണ് പൊതുജന അഭിപ്രായം. ഇത്തരം സംവിധാനങ്ങളിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നത് വഴി റോഡപകടങ്ങൾ ഒരു പരിധി വരെ കുറയ്‌ക്കാനാകും. 232.25 കോടി രൂപ ചെലവിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. കെൽട്രോണിനാണ് ക്യാമറകളുടെ സർവീസ് മെയിന്‍റനൻസ് ചുമതല.

also read:എല്ലാം ഒപ്പിയെടുക്കാൻ 726 എഐ ക്യാമറകൾ ; ഇന്ന് മുതൽ പ്രവർത്തനസജ്ജം, നിയമലംഘകർ ജാഗ്രതൈ

നിയമലംഘകർക്ക് ഇതൊരു പാഠമാകും. അതേസമയം എഐ ക്യാമറകൾ മൂലമുണ്ടാകാനിടയുള്ള ചില ആശങ്കകളും ജനങ്ങൾ പങ്കുവച്ചു. നിലവിലെ തീരുമാനം അനുസരിച്ച് കുട്ടികള്‍ ഉള്‍പ്പടെ കുടുംബത്തിലെ മൂന്ന് പേര്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നത് എഐ ക്യമാറയില്‍ പതിഞ്ഞാല്‍ പിഴ നൽകേണ്ടി വരും. ഇത് സാധാരണക്കാർക്ക് തിരിച്ചടിയാകുമെന്നും ജനങ്ങൾ പറയുന്നു. വിഷയത്തിൽ വിവിധ വിഭാഗത്തിലുള്ള ജനങ്ങൾ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു. 

Last Updated : Apr 20, 2023, 4:30 PM IST

ABOUT THE AUTHOR

...view details