കേരളം

kerala

oommen chandy

ETV Bharat / videos

oommen chandy | കണ്ണീരിലലിഞ്ഞ്, ജനനായകന് വിട ചൊല്ലാനൊരുങ്ങി കേരളം: കോട്ടയം ജില്ലയില്‍ സ്‌കൂളുകൾക്ക് അവധി - oommen chandys mourning procession adoor

By

Published : Jul 19, 2023, 10:45 PM IST

കൊല്ലം/ പത്തനംതിട്ട : മണിക്കൂറുകളുടെ കാത്തിരിപ്പ്. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങൾ. പ്രിയ നേതാവിനെ ഒരു നോക്കു കാണാൻ കേരളം രാത്രി വൈകിയും കാത്തു നില്‍ക്കുകയാണ്. ജനങ്ങൾക്കൊപ്പം ജീവിച്ച ജനകീയ നേതാവിന്‍റെ അവസാന യാത്ര ഇന്ന് (19.07.23) രാവിലെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചെങ്കിലും കിലോമീറ്ററുകൾ പിന്നിടാൻ മണിക്കൂറുകളാണെടുത്തത്. എംസി റോഡില്‍ അശ്രുപുഷ്‌പങ്ങളുമായി കാത്തു നിന്നവർ ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി. കോൺഗ്രസ് നേതാക്കളും ഉമ്മൻചാണ്ടിയുടെ ബന്ധുക്കളും ബസിലും വാഹനങ്ങളിലുമായി വിലാപയാത്രയില്‍ ഒപ്പം ചേർന്നു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 41 കിലോമീറ്റർ പിന്നിടാൻ എട്ടുമണിക്കൂറാണെടുത്തത്. വിലാപ യാത്ര പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വൈകിയതിനാല്‍ കോട്ടയത്ത് തിരുനക്കരയില്‍ പൊതുദർശനം അർധരാത്രിക്ക് ശേഷമാകും നടക്കുക. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ ഔദ്യോഗിക ബഹുമതികൾ ഉണ്ടാകില്ല എന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സർക്കാർ തീരുമാനമെടുത്തത്. സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്‌ച (20.07.23) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

also read :Oommen Chandy | കനത്ത മഴയിലും കാത്തുനിന്ന് പതിനായിരങ്ങള്‍; ഉമ്മൻചാണ്ടിക്ക് അതിവൈകാരികമായി വിടചൊല്ലി കൊട്ടാരക്കര

ABOUT THE AUTHOR

...view details