Neendakara Boat Accident| നീണ്ടകരയിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി, മത്സ്യത്തൊളിലാളികളെ രക്ഷപ്പെടുത്തി
കൊല്ലം : നീണ്ടകരയിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി അപകടം. മത്സ്യബന്ധത്തിനുശേഷം മടങ്ങി വരുന്നതിനിടെയാണ് അപകടം നടന്നത്. നീണ്ടകര ലേല ഹാളിലേക്ക് കയറവെ ബോട്ട് മുങ്ങുകയായിരുന്നു. അപകടത്തില്‍പ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ വള്ളക്കാർ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല. ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നു. പാറയിൽ തട്ടി വെള്ളം കയറിയതാകാമെന്നാണ് പ്രാഥമിക വിവരം. ബോട്ട് ഉയർത്താനുള്ള നടപടി ആരംഭിച്ചു. 52 ദിവസത്തിന് ശേഷം ഇന്നലെ അർധരാത്രിയാണ് ട്രോളിങ് നിരോധനം പിൻവലിച്ച് മത്സ്യബന്ധന ബോട്ടുകൾ കടലിലിറങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരം മുതലപ്പൊഴിയിലും വള്ളം മറിഞ്ഞ് അപകടം ഉണ്ടായിരുന്നു. ഇന്നലെ(31.7.23) രാവിലെ ഉണ്ടായ അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. ജൂലൈ 30ന് വള്ളം മറിഞ്ഞ് ആറ് പേരാണ് മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടത്. എല്ലാവരെയും രക്ഷപ്പെടുത്തിയെങ്കിലും ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.