കേരളം

kerala

Nambi Narayanan on Chandrayaan 3 Success

ETV Bharat / videos

Nambi Narayanan on Chandrayaan 3 Success 'ഞാന്‍ അനുഭവിച്ച സന്തോഷത്തിന് കണക്കില്ല, പറഞ്ഞറിയിക്കാനും ആവില്ല'; നമ്പി നാരായണന്‍ - യുആര്‍ റാവു

By ETV Bharat Kerala Team

Published : Aug 23, 2023, 9:44 PM IST

തിരുവനന്തപുരം:ചന്ദ്രയാന്‍ 3 (Chandrayaan 3) ന്‍റെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് ഐഎസ്‌ആര്‍ഒയിലെ മുന്‍ എയറോ സ്‌പേസ് ശാസ്‌ത്രജ്ഞന്‍ നമ്പി നാരായണന്‍ (Nambi Narayanan). ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ (South Pole) വിജയകരമായി ഇറങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പറയാന്‍ വാക്കുകളില്ല. ഞാന്‍ അനുഭവിച്ച സന്തോഷത്തിന് കണക്കുമില്ല. എത്രയോ മികച്ചതാണ് ഇത്. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അനുഭവിച്ച സന്തോഷമെത്രയാണെന്ന് പറഞ്ഞറിയിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് നമ്മുക്ക് മുന്നേ നടന്ന ഡോ. സാരാഭായ് (Vikram Sarabhai), ഡോ. കലാം (APJ Abdul Kalam), ഡോ.സതീഷ് ധവാന്‍ (Satish Dhawan), പ്രൊഫസര്‍ യുആര്‍ റാവു (UR Rao) തുടങ്ങിയവരുടെ സ്വപ്‌നമാണ്. ഇതിലെ കൗതുകം എന്താണെന്നുവച്ചാല്‍, ഇത് നമ്മളെ ഉയരങ്ങളിലേക്ക് എത്തിക്കുന്ന വലിയ നാഴികക്കല്ലാണ് എന്നതാണെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. അതിനര്‍ഥം ഇന്ത്യയുടെ പ്രൈവറ്റ് മേഖലയില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ആളുകള്‍ നിക്ഷേപത്തിനൊരുങ്ങും എന്നതല്ല. മറിച്ച് നിങ്ങള്‍ക്കുള്ള പാഠങ്ങള്‍ ഇവിടെയുണ്ട് എന്ന സന്ദേശമാണ് ഇത് മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. ഇതൊന്നും ഒന്നോ രണ്ടോ രാജ്യങ്ങളുടെ കുത്തകയല്ലെന്നും നമ്മളാണ് വലുതെന്ന് വ്യക്തമാക്കുന്നതാണ് ഈ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ABOUT THE AUTHOR

...view details