കേരളം

kerala

MV Govindan Against Investigative Agencies

ETV Bharat / videos

MV Govindan Against Investigative Agencies : സിപിഎം നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണ്, സഹകരണ മേഖലയെ സംരക്ഷിക്കും : എംവി ഗോവിന്ദന്‍

By ETV Bharat Kerala Team

Published : Sep 25, 2023, 5:53 PM IST

കണ്ണൂർ:കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി (CPM State Secretary) എംവി ഗോവിന്ദൻ (MV Govindan Against Investigative Agencies). സഹകരണ മേഖലയെ (Cooperative Sector) സിപിഎം (CPM) സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ ബാങ്ക് അഴിമതിയിലാണ് (Karuvannur Bank Scam) കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി വീണ്ടും തുറന്നടിച്ചത്. സിപിഎം നേതാക്കളെ വ്യാപകമായി കള്ളക്കേസിൽ കുടുക്കുകയാണ്. സിപിഎമ്മിനെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. സഹകരണ മേഖലയിലെ പണം കൊണ്ടുപോകാനാണ് ശ്രമം. പ്രതിപക്ഷ പാർട്ടികൾക്കെതിരായ കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നത്. സഹകരണ മേഖലയിൽ വലിയ കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിക്കുന്നു. ഇഡി രാഷ്ട്രീയമായി സിപിഎമ്മിനെ കടന്നാക്രമിക്കുന്നുവെന്നും പാര്‍ട്ടി ശക്തമായി അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം കണ്ണൂർ ജില്ല കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം സംസ്ഥാനത്തെ ഭരണ രീതിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും നിലവിലെ രീതിയില്‍ ജനങ്ങള്‍ സംതൃപ്‌തരാണെന്നും എം വി ഗോവിന്ദന്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. മാത്രമല്ല സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോർട്ട്‌ തയ്യാറാക്കിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

ABOUT THE AUTHOR

...view details