കേരളം

kerala

munnar-chittivarai-estate-pocso-case

ETV Bharat / videos

16 കാരി പീഡിപ്പിക്കപ്പെട്ടു; പ്രതിയായ അതിഥി തൊഴിലാളിക്കായി വലവിരിച്ച് പൊലീസ് - ചിറ്റിവാര എസ്റ്റേറ്റ്

By ETV Bharat Kerala Team

Published : Jan 1, 2024, 7:16 PM IST

ഇടുക്കി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍ സംസ്ഥാന തൊഴിലാളി പീഡനത്തിനിരയാക്കിയതായി പരാതി (Munnar Chittivarai estate pocso case). പതിനൊന്നു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു (minor girl raped by migrant worker in Munnar). മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സംഭവം നടന്നു എന്നാണ് സൂചന. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയം ഛാര്‍ഖണ്ഡ് സ്വദേശിയായ പ്രതി കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടി കൊണ്ടുപോയി ഉപദ്രവിച്ചു എന്നാണ് പരാതി. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയില്‍ നിന്നും വിവരം ചോദിച്ച് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കി. പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയതതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും മൂന്നാര്‍ പൊലീസ് അറിയിച്ചു. അതേസമയം, ഇക്കഴിഞ്ഞ ഡിസംബര്‍ 30നാണ് രണ്ട് പോക്സോ കേസുകളിലായി രണ്ട് പ്രതികള്‍ക്ക് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആർ രേഖ ശിക്ഷയ്‌ക്ക് വിധിച്ചത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ് വിദ്യാർഥിനിയെ കടന്ന് പിടിച്ച കേസിൽ മുപ്പതുകാരനെ ഏഴ് വർഷം വെറും തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 16കാരിയെ ഉപദ്രവിച്ച 50കാരനാണ് രണ്ടാമത്തെ കേസിലെ പ്രതി. 2021 ഏപ്രിൽ പതിനൊന്ന് രാത്രി പത്ത് മണിക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

ABOUT THE AUTHOR

...view details