അന്നം കൊടുത്ത സ്‌ത്രീ മരിച്ചു; മൃതദേഹവുമായി പോയ വാഹനത്തിന് പിന്നാലെ ഓടി കുരങ്ങൻ - കുരങ്ങൻ
നന്ദ്യാല (ആന്ധ്രാപ്രദേശ്): യജമാനന്‍റെ മടങ്ങിവരവിനായി പത്ത് വർഷത്തോളം കാത്തിരുന്ന വിശ്വസ്‌തനായ ഹാച്ചിക്കോയുടെ കഥ നമ്മളെയെല്ലാം ഈറനണിയിക്കുന്നതാണ്. നായയും മനുഷ്യനും തമ്മിൽ ഇഴപിരിയാനാകാത്ത ബന്ധം കാലങ്ങളായുള്ളതാണ്. എന്നാൽ അന്നം കൊടുത്ത സ്‌ത്രീയോട് കുരങ്ങൻ കാണിക്കുന്ന സ്‌നേഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലെ ദോണിലാണ് സംഭവം. വഴിയരികിൽ മുളക് വിറ്റിരുന്ന കൊണ്ടപ്പേട്ട സ്വദേശി ലക്ഷ്‌മി ദേവി ഒരു കുരങ്ങന് എന്നും ഭക്ഷണം കൊടുത്തിരുന്നു. കഴിഞ്ഞ ദിവസം ലക്ഷ്‌മി ദേവി ഹൃദയാഘാതത്തുടർന്ന് മരണപ്പെട്ടു. ലക്ഷ്‌മിയുടെ മൃതദേഹം സംസ്‌കരിക്കാനായി ശ്‌മശാനത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് കുരങ്ങനും വാഹനത്തിനൊപ്പം ഓടിയത്. തിരക്കേറിയ റോഡിലെ വാഹനങ്ങളൊന്നും വകവെക്കാതെയാണ് മൃതദേഹത്തിന് പിന്നാലെ കുരങ്ങൻ ഓടിയത്.
Last Updated : Feb 3, 2023, 8:29 PM IST