കേരളം

kerala

Misery In Tribal Colony Malakkappara

ETV Bharat / videos

പച്ച മനുഷ്യരെ പുഴുവരിക്കുന്നു; മലക്കപ്പാറ ആദിവാസി ഊരില്‍ വൃദ്ധയെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി - Kerala Tribal People

By ETV Bharat Kerala Team

Published : Nov 27, 2023, 3:51 PM IST

തൃശ്ശൂര്‍: അതിരപ്പിള്ളി മലക്കപ്പാറയിലെ ആദിവാസി ഊരിൽ വയോധിക ചികിത്സ കിട്ടാതെ പുഴുവരിച്ച നിലയിൽ (Misery In Tribal Colony Malakkappara). വീരൻകുടി ഊരിലെ കമലമ്മ പാട്ടിയാണ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായത്. പ്രധാന പാതയിൽ നിന്ന് 4 കിലോമീറ്റർ ഉൾവനത്തിലാണ് വീരൻകുടി ഊര് സ്ഥിതി ചെയ്യുന്നത്. അതിനാൽ കാൽനടയായി മാത്രമേ ഇവർക്ക് റോഡിലേക്ക് എത്താൻ കഴിയു. ഇക്കാരണത്താൽ കമലമ്മ പാട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഏഴു കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഊരിൽ കമലമ്മ പാട്ടിയെ തണ്ടിൽ ചുമന്ന് റോഡ് വരെ എത്തിക്കാൻ ആളുകളില്ലാത്തതാണ് കാരണം. ഊരിലെത്തി ചികിത്സ നൽകണമെന്ന് ട്രൈബൽ ഡിപ്പാർട്ട്മെന്‍റിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് വാര്‍ഡ് മെമ്പറും, ഊരുമൂപ്പനും പറയുന്നു. ചികിത്സ വെെകിയതോടെ അവശനിലയിലായ വയോധികയുടെ മുറിവിൽ പുഴുവരിക്കുകയായിരുന്നു. അതേസമയം സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ ജില്ലാ കളക്‌ടര്‍ ഇടപെട്ടു. ജില്ലാ ട്രെെബല്‍ ഓഫീസറോട് സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കളക്‌ടര്‍ നിര്‍ദേശം നല്‍കി.

Also Read:Woman Delivers Baby On Forest Way | മുഖ്യമന്ത്രി ദത്തെടുത്ത ഗ്രാമത്തിൽ റോഡില്ല ; ആദിവാസി യുവതി കാട്ടുവഴിയോരത്ത് പ്രസവിച്ചു

ABOUT THE AUTHOR

...view details