Minister K Radhakrishnan About Caste Discrimination: 'ജാതി വിവേചനം നേരിടേണ്ടി വന്നു': വെളിപ്പെടുത്തി മന്ത്രി കെ രാധാകൃഷ്‌ണന്‍ - caste discrimination
Published : Sep 18, 2023, 11:01 PM IST
കോട്ടയം : ജാതി വിവേചനം നേരിടേണ്ടി വന്നെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍റെ വെളിപ്പെടുത്തൽ. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ജാതിയുടെ പേരിൽ തന്നെ മാറ്റി നിർത്തിയെന്നാണ് മന്ത്രിയുടെ തുറന്ന് പറച്ചിൽ (K Radhakrishnan reveals that he faced caste discrimination). പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കെ രാധാകൃഷ്‌ണൻ പറഞ്ഞു (Minister K Radhakrishnan About Caste Discrimination). കോട്ടയത്ത് ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം പട്ടികജാതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണതയിലേക്ക്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. അനുബന്ധ ചികിത്സ ഉപകരണങ്ങള്‍ കൂടി സജ്ജമാകുന്നതോടെ ഇവിടെ കിടത്തി ചികിത്സയും ആരംഭിക്കാനാവും. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക സമ്മാനമായി മെഡിക്കല്‍ കോളജ് ആശുപത്രി നാടിന് സമര്‍പ്പിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ വികസന മന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു. ആശുപത്രി, വാര്‍ഡ് ബ്ലോക്കുകള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഫയര്‍ ആന്‍റ് സേഫ്റ്റി, വൈദ്യുതി സബ് സ്റ്റേഷന്‍, സ്വീവേജ് പ്ലാന്‍റ് എന്നിവയെല്ലാം പൂര്‍ത്തിയായി. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിര്‍മാണ മേല്‍നോട്ടം.