കേരളം

kerala

Mavoor wetland migratory birds

ETV Bharat / videos

ഒരുകാലത്ത് ദേശാടനക്കിളികളുടെ പറുദീസയായിരുന്ന മാവൂര്‍ നീര്‍ത്തടം, ഇന്ന് നാശത്തിന്‍റെ വക്കില്‍

By ETV Bharat Kerala Team

Published : Nov 12, 2023, 4:24 PM IST

കോഴിക്കോട് : ആയിരക്കണക്കിന് പക്ഷികളാണ് ഓരോ ദിനവും മാവൂരിലെ നീർത്തടങ്ങളിൽ വിരുന്നെത്തിയിരുന്നത് (Mavoor wetland migratory birds). വിദേശികളും സ്വദേശികളുമായ എണ്ണിയാൽ ഒടുങ്ങാത്ത നീർത്തട പക്ഷികൾ. പക്ഷി സ്നേഹികളുടെയും സഞ്ചാരികളുടെയും പറുദീസ ആയിരുന്നു മാവൂരിലെ തെങ്ങിലക്കടവ് മുതൽ പള്ളിയോള്‍ വരെയുള്ള നീർത്തട പ്രദേശങ്ങൾ. ഇതൊക്കെ ഏതാനും വർഷങ്ങൾ മുമ്പു വരെയുള്ള പഴയ കഥയാണ്. ഇന്ന് മഷിയിട്ടു നോക്കിയാൽ ഒറ്റ പക്ഷികളെ പോലും കാണാനാകില്ല. വിരുന്നെത്തിയ പക്ഷികളെല്ലാം മാവൂരിലെ നീർത്തടങ്ങളെ ഉപേക്ഷിച്ചു കഴിഞ്ഞു. പുല്ലും പായലും നിറഞ്ഞ് നീർത്തടം കാണാനാകാതെ നശിച്ചു പോയതാണ് പക്ഷികൾ മാവൂരിനെ വിട്ടകലാൻ കാരണം. നേരത്തെ 156 ഇനത്തോളം പക്ഷികൾ മാവൂരിലെ നീർത്തടങ്ങളിൽ വിരുന്നെത്തിയിരുന്നു. ഇതിൽ തന്നെ 53 ഇനം വിദേശ പക്ഷികളുമായിരുന്നു. ഏതുപക്ഷികളെയും അടുത്തു കാണാം എന്നതായിരുന്നു മറ്റ് പക്ഷി സങ്കേതങ്ങളിൽ നിന്നും മാവൂരിനെ വ്യത്യസ്‌തമാക്കിയിരുന്നത്. അതുകൊണ്ടുതന്നെ പക്ഷി സ്നേഹികൾക്ക് പുറമെ സ്‌കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പക്ഷികളെക്കുറിച്ച് അടുത്ത് അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടി നിരവധി വിദ്യാർഥികളും എത്തിയിരുന്നു. ഒരു ദേശീയ പക്ഷി നിരീക്ഷണ ദിനം കൂടി കടന്നു പോകുമ്പോൾ അധികൃതരുടെ അനാസ്ഥ കാരണം മനോഹരമായ മാവൂരിലെ പക്ഷി സങ്കേതം (Mavoor bird sanctuary) തിരിച്ചു പിടിക്കാനാവാത്ത വിധം നശിച്ചു കൊണ്ടിരിക്കുകയാണ്.

Also Read:പച്ച മനുഷ്യന്‍ പക്ഷി മനുഷ്യനായ കഥ; സാലിം അലിയുടെ ഓര്‍മകള്‍ക്ക് 36 വയസ്

ABOUT THE AUTHOR

...view details