കേരളം

kerala

Suicide Threat

ETV Bharat / videos

Man threatening To Commit Suicide : തൃശൂർ പൂങ്കുന്നത്ത് കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി - ആത്മഹത്യാഭീഷണി മുഴക്കി

By ETV Bharat Kerala Team

Published : Oct 23, 2023, 6:32 PM IST

തൃശൂർ: പൂങ്കുന്നത്ത് കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യാ ഭീഷണി (Man threatening To Commit Suicide). അഗ്നിരക്ഷാ സേനയുടേയും, സുഹൃത്തുക്കളുടേയും, നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമത്തിനോടുവിലാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. പൂങ്കുന്നം റെയിൽവേ ഗേയ്റ്റിനടുത്തായി നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത് (Suicide Threat by Climbing on top of building). ഇന്ന് (23-10-23) ഉച്ചയോടെ ആയിരുന്നു സംഭവം. പ്രദേശവാസിയായ 40 വയസുള്ള യുവാവാണ് മണിക്കൂറുകളോളം നാട്ടുകാരെയാകെ പരിഭ്രാന്തരാക്കിയത്. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന യുവാവിനെ ഇന്ന് ഡോക്‌ടറെ കാണിക്കുന്നതിനായി കൊണ്ടുപോകേണ്ട ദിവസമായിരുന്നു. ഇതനുസരിച്ച് ഡോക്‌ടറെ കാണാനായി പോകാമെന്ന് വീട്ടുകാർ പറഞ്ഞതോടെ വരില്ലെന്ന് പറഞ്ഞാണ് യുവാവ് കെട്ടിടത്തിന് മുകളിൽ കയറിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ ശ്രമിച്ചാൽ താൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ആശുപത്രിയിൽ കൊണ്ട് പോവില്ലെന്ന് പറഞ്ഞെങ്കിലും ആദ്യം വഴങ്ങിയില്ല. ഒടുവില്‍ യുവാവിനെ സുഹൃത്ത് ഉള്‍പ്പടെ എത്തി ഏറെ നേരത്തെ പരിശ്രമത്തിനോടുവില്‍ മൂന്ന് മണിയോടെയാണ് അനുനയിപ്പിച്ച് താഴെയിറക്കാനായത്. 

ALSO READ:വ്യാപാരിയുടെ ആത്മഹത്യ : ബാങ്ക് ജീവനക്കാരൻ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖ പുറത്തുവിട്ട് കുടുംബം

ABOUT THE AUTHOR

...view details