കേരളം

kerala

പുതിയാപറമ്പിൽ തോമസ് ജോസഫ്

മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ കാല് മുറിഞ്ഞ് യുവാവ് മരിച്ചു

By

Published : May 12, 2023, 7:15 AM IST

Published : May 12, 2023, 7:15 AM IST

Updated : May 12, 2023, 9:02 AM IST

ഇടുക്കി: മെഷീൻ വാൾ ഉപയോഗിച്ച് തടി മുറിക്കുന്നതിനിടയിൽ കാല് മുറിഞ്ഞ് യുവാവ് മരിച്ചു. വള്ളക്കടവ് ജ്യോതി നഗർ സ്വദേശി പുതിയാപറമ്പിൽ തോമസ് ജോസഫ് (കുട്ടിച്ചൻ 46) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 ന് വണ്ടൻമേട് മാലിയിലായിരുന്നു സംഭവം.  

ഏലം എസ്റ്റേറ്റിലെ സൂപ്പർ വൈസറായിരുന്ന തോമസ് രണ്ട് അതിഥി തൊഴിലാളികള്‍ക്കൊപ്പം മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുറിച്ചിട്ട തടി കഷ്‌ണങ്ങൾ തൊഴിലാളികൾ ചുമന്ന് കൊണ്ടു പോയ നേരത്ത് വാൾ ഉപയോഗിച്ച് തടി മുറിക്കുകയായിരുന്നു തേമസ്. ഇതിനിടയിൽ ഇടത്തേ കാലിന്‍റെ തുടയിലേയ്ക്ക് അബദ്ധത്തിൽ വാൾ കൊണ്ട് മുറിയുകയായിരുന്നു.

അപകടത്തിൽ 90 ശതമാനത്തോളം കാൽ മുറിഞ്ഞു. തൊഴിലാളികൾ തടി കൊണ്ടിട്ട് തിരികെ വരുമ്പോൾ മുറിവേറ്റ് കിടക്കുന്ന തോമസിനെയാണ് കണ്ടത്. ഇരുവരും ചേർന്ന് ഉടൻ തന്നെ ഇയാളെ റോഡിൽ എത്തിക്കുകയും ഇതുവഴി വന്ന ഓട്ടോറിക്ഷയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. പക്ഷേ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരണം സംഭവിക്കുകയായിരുന്നു.

കാൽ മുറിഞ്ഞുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വള്ളക്കടവ് സെന്‍റ് ആന്‍റണീസ് ദേവാലയ സെമിത്തേരിയിൽ നടക്കും. തോമസ് അവിവാഹിതനാണ്.

Last Updated : May 12, 2023, 9:02 AM IST

ABOUT THE AUTHOR

...view details