കേരളം

kerala

അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു; സംസ്‌കാരം നാളെ

ETV Bharat / videos

അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു; സംസ്‌കാരം നാളെ - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത

By

Published : Apr 26, 2023, 5:00 PM IST

കോഴിക്കോട്:അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 മുതൽ കോഴിക്കോട് ടൗൺഹാളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കണ്ണുമ്പറമ്പ് ഖബർസ്ഥാനിൽ നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്ര പരിചരണത്തിലിരിക്കെവെയായിരുന്നു മരണം.  

ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായത്. മലപ്പുറം കാളികാവില്‍ വച്ച് തിങ്കളാഴ്‌ച(24.04.2023) രാത്രിയാണ് മാമുക്കോയയ്‌ക്ക് ഹൃദയാഘാതം ഉണ്ടായത്. കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഉദ്‌ഘാടനത്തിന് എത്തിയതായിരുന്നു നടന്‍. പരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം കുഴഞ്ഞു വീണിരുന്നു.  

രാത്രി 10  മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് നടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തിന് പതിവ് ചികിത്സ നല്‍കുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കളുടെ നിര്‍ദേശാനുസൃതം മാറ്റിയത്.  

also read: ആ ചിരിയും മാഞ്ഞു, മാമുക്കോയ അന്തരിച്ചു: നഷ്‌ടമായത് സൗഹൃദവും സ്നേഹവും സമ്മാനിച്ച നടനും മനുഷ്യനും

ABOUT THE AUTHOR

...view details