കേരളം

kerala

സിദ്ദിഖ്

ETV Bharat / videos

സിദ്ദിഖിന് അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ ; വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ - director siddique homage

By

Published : Aug 9, 2023, 12:23 PM IST

എറണാകുളം:അന്തരിച്ച പ്രമുഖ ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തി കലാകേരളം. സിനിമ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പൊതുജനങ്ങളും ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് രാവിലെ മുതൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. നടന്മാരായ ജയറാം, ലാൽ, ടോവിനോ, ഫഹദ് ഫാസിൽ സംവിധായകരായ സിബി മലയിൽ, ബി ഉണ്ണികൃഷ്‌ണൻ ഉൾപ്പടെ നിരവധി പ്രമുഖരാണ് ഇതിനകം അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സഹ പ്രവർത്തകന്‍റെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ പലരും സങ്കടം താങ്ങാനാവാതെ വിങ്ങിപ്പൊട്ടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പൊതു ദർശനം തുടരും. കൊച്ചി അമൃത ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് കാക്കനാടുള്ള വീട്ടിലേക്ക് കൊണ്ടുപോയത്. അതിന് ശേഷമാണ് കടവന്ത്ര രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചത്. കടവന്ത്രയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും. അടുത്ത ബന്ധുക്കൾ ഇവിടെവച്ച് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കും. തുടർന്ന് വൈകിട്ട് ആറുമണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം നടക്കും.

ABOUT THE AUTHOR

...view details