video: ഗർഭിണിയെ തുണിയില്‍ കെട്ടി നാല് കിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങൾ - PREGNANT WOMAN CARRIED TO HOSPITAL IN A DOLI IN MAHARASHTRA
പാൽഘർ: ഗ്രാമത്തിൽ റോഡില്ലാത്തതിനാൽ ഗർഭിണിയായ ആദിവാസി യുവതിയെ നാല് കിലോമീറ്ററോളം ഡോളിയിൽ ചുമന്ന് ആശുപത്രിയിലെത്തിച്ച് ബന്ധുക്കൾ. മഹാരാഷ്‌ട്രയിലെ മൊഖാദ താലൂക്കിലെ മുകുന്ദ്‌പാഡ എന്ന ആദിവാസി ഗ്രാമത്തിലാണ് സംഭവം. മരക്കൊമ്പിൽ തുണികെട്ടി അതിൽ കിടത്തിയാണ് ഗർഭിണിയെ ആശുപത്രിയിൽ എത്തിച്ചത്. ഗ്രാമത്തിൽ നിന്ന് വാഹനം എത്തുന്ന റോഡിലേക്കെത്താൻ നാല് കിലോമീറ്ററോളം ദൂരമുണ്ട്. അടിസ്ഥാന സൗകര്യവികസനം എത്താത്തതിനാൽ മുൻപും പ്രദേശത്ത് രോഗികളെ ഇത്തരത്തിൽ ആശുപത്രിയിൽ എത്തിക്കേണ്ടി വന്നിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
Last Updated : Feb 3, 2023, 8:22 PM IST