VIDEO | അയല്‍ക്കാരന്‍റെ നായ നേര്‍ക്കുനോക്കി കുരച്ചു, വെടിവച്ചു കൊന്നു ; കേസെടുത്ത് പൊലീസ് - ഇന്നത്തെ പ്രധാന വാര്‍ത്ത
മുംബൈ : മഹാരാഷ്‌ട്രയിലെ ബീഡില്‍ നേര്‍ക്കുനോക്കി കുരച്ചെന്ന കാരണത്താല്‍ അയല്‍ക്കാരന്‍റെ വളര്‍ത്തുനായയെ വെടിവച്ച് കൊന്നു. ബിംവാഡി താലൂക്കില്‍ താമസിക്കുന്ന രാംരാജ് കര്‍ബാരി ഗോല്‍വി എന്നയാളാണ് നായയെ വെടിവച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് നായയുടെ ഉടമയായ വികാസ് ഹരിബാബു ബന്‍സോഡെ പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് രാംരാജ് കര്‍ബാരി ഗോല്‍വിക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.
Last Updated : Feb 3, 2023, 8:32 PM IST