കേരളം

kerala

Writer M Mukundan criticizing politicians at Kerala Literature Festival

ETV Bharat / videos

സിംഹാസനത്തിൽ അധികാരത്തിന്‍റെ രുചിയറിഞ്ഞവർ: എംടിയ്ക്ക് പിന്നാലെ വിമർശനവുമായി എം മുകുന്ദനും - എം മുകുന്ദൻ

By ETV Bharat Kerala Team

Published : Jan 14, 2024, 3:59 PM IST

കോഴിക്കോട്: എം ടി വാസുദേവൻ നായർക്ക് പിന്നാലെ അധികാര വർഗത്തിനെതിരെ വിമർശനവുമായി എഴുത്തുകാരൻ എം മുകുന്ദനും. സിംഹാസനത്തിൽ ഇരിയ്‌ക്കുന്നവർ അധികാരത്തിന്‍റെ രുചി അറിഞ്ഞവരാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ നാം ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്താണ്. മനുഷ്യ രക്തത്തിന്‍റെ വില നാം തിരിച്ചറിയേണ്ടതുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഇന്ന് കിരീടങ്ങൾ കൂടുതൽ ശക്തിയാർജിച്ച് വരുകയും രക്തത്തിന്‍റെ പ്രാധാന്യം കുറഞ്ഞു വരുകയുമാണ്. വരുന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തുകൊണ്ട് കിരീടം തെറിപ്പിക്കാൻ സാധിയ്‌ക്കുമെന്ന് നമ്മൾ തെളിയിക്കണം. ഇതിലൂടെ ചോരയുടെ പ്രാധാന്യം അടയാളപ്പെടുത്താനും കിരീടം അപ്രസക്തമാണെന്ന് സ്ഥാപിയ്‌ക്കാനും നമുക്കാവുമെന്നും അദ്ദേഹം പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിംഹാസനത്തിനാണ് വിലയെന്നും ജനങ്ങൾക്കല്ലെന്നും വിചാരിയ്‌ക്കുന്നവർ നമ്മുടെ നാട്ടിലുണ്ടെന്നും അതിനെതിരെയാണ് താൻ പ്രതികരിച്ചതെന്നും പിന്നീട് അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. അധികാരത്തിലെത്തിയവർ വന്ന വഴി മറക്കുന്നതായും അദ്ദേഹം പറഞ്ഞു. ഏത് പാർട്ടിയായാലും വ്യക്തിപൂജയും വ്യക്തി ആരാധനയും വേണ്ട. വിമർശനം എല്ലാ ഭരണാധികാരികൾക്കും ബാധകമാണെന്നും മുകുന്ദൻ പറഞ്ഞു. ഇടത് സർക്കാർ പല നല്ല കാര്യങ്ങളും ചെയ്യുന്നുണ്ട്. പക്ഷേ ചില കാര്യങ്ങളിൽ ഇടർച്ച ഉണ്ടാകുന്നുണ്ട്. ആ ഇടർച്ച ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനിരിക്കെ എം.ടി. വാസുദേവൻ നായർ അധികാരവിമർശനം നടത്തിയിരുന്നു. ഇ എം എസ്. സമാരാധ്യനായതെങ്ങനെയെന്ന് പറഞ്ഞുകൊണ്ടായിരുന്നു എം ടി അധികാരത്തെ വിമർശിച്ചത്.

ABOUT THE AUTHOR

...view details