VIDEO | ചാടിയത് മരത്തിലേക്ക്, വീണത് ട്രാന്‍സ്‌ഫോമറില്‍ ; ഷോക്കേറ്റ് പുള്ളിപ്പുലി ചത്തു - Leopard died
ബെംഗളൂരു : ട്രാന്‍സ്‌ഫോമറില്‍ വീണ പുള്ളിപ്പുലി ഷോക്കേറ്റ് ചത്തു. കര്‍ണാടക തുംകൂറില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിയപ്പോള്‍ അബദ്ധത്തില്‍ ട്രാന്‍സ്‌ഫോമറിലേക്ക് വീഴുകയായിരുന്നു. വൈദ്യുതാഘാതമേറ്റ് ഉടന്‍ തന്നെ പുള്ളിപ്പുലി ചത്തു. വിവരമറിഞ്ഞ് വനം വകുപ്പ് സ്ഥലത്തെത്തി പുലിയുടെ മൃതദേഹം താഴെയിറക്കി സംസ്‌കരിച്ചു.
Last Updated : Feb 3, 2023, 8:35 PM IST