കേരളം

kerala

ലാഹൗൾ

ലാഹൗളില്‍ മഞ്ഞ് പെയ്യുന്നു, 'വെള്ളപ്പുതപ്പി'നടിയില്‍ തണുത്ത് വിറച്ച് മിനി ലഡാക്ക് : മലനിരകളിലും താഴ്‌വരകളിലും ശക്തമായ മഞ്ഞുവീഴ്‌ച

By

Published : Apr 20, 2023, 2:17 PM IST

Published : Apr 20, 2023, 2:17 PM IST

ലാഹൗൾ- സ്‌പിതി :ഹിമാലയൻ കുന്നുകളാൽ ചുറ്റപ്പെട്ട ലോകത്തിനുള്ളിലെ മറ്റൊരു ലോകം എന്നറിയപ്പെടുന്ന ലാഹൗളിൽ മഞ്ഞു പെയ്യുന്നു. വേനൽക്കാലം കലി തുള്ളി നിൽക്കുന്ന സമയത്ത് പർവതങ്ങളിലേക്ക് ശീതകാലം തിരിച്ചെത്തിയെന്ന് തോന്നിപ്പിക്കും വിധമാണ് ഹിമാചൽ പ്രദേശിലെ ലാഹൗൾ സ്‌പിതിയിലെ കാഴ്‌ചകള്‍. ഡൽഹി, ജയ്‌പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ കനത്ത ചൂടിൽ വെന്തുരുകുമ്പോൾ അങ്ങ് ലാഹൗളിലെ മലനിരകളും താഴ്‌വാരങ്ങളും മഞ്ഞിൽ പുതഞ്ഞ് കിടക്കുകയാണ്. മാന്ത്രികതയുടെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നതാണ് ലാഹൗളിലെ ഈ വെള്ളപ്പരവതാനി.

ലഡാക്കിലേത് പോലുള്ള പ്രകൃതി ദൃശ്യങ്ങൾ ഉള്ളതിനാൽ ഹിമാചലിലെ തണുത്ത മരുഭൂമിയായ ലാഹൗളിനെ മിനി ലഡാക്ക് എന്നാണ് വിളിക്കുന്നത്. ലാഹൗളിലെ മഞ്ഞ് വീഴ്‌ചയെ തുടർന്ന് സമീപ പ്രദേശങ്ങളിലെ താപനിലയും കുറഞ്ഞിട്ടുണ്ട്. മണാലിയോട് ചേർന്നുള്ള കുന്നുകളിൽ നിന്ന് അടൽ ടണൽ, സോളങ്കാനല എന്നിവിടങ്ങളിലും മഞ്ഞ് വീഴ്‌ച ഉണ്ടായി. 

നവംബർ മുതൽ ഫെബ്രുവരി വരെയാണ് ലാഹൗൾ താഴ്‌വരയിലെ മഞ്ഞ് വീഴ്‌ച സീസൺ. എന്നാൽ ഏപ്രിൽ മാസത്തെ മഞ്ഞുവീഴ്‌ചയിലെ ആശ്ചര്യത്തിലാണ് താഴ്‌വര. ലാഹൗൾ താഴ്‌വരയിലെ കോക്‌സർ ഗ്രാമത്തിന് സമീപം ഹിമപാതമുണ്ടായി. കനത്ത മഞ്ഞുവീഴ്‌ചയെ തുടർന്ന് പലയിടത്തും ഹിമപാത ഭീഷണിയുണ്ട്.

ABOUT THE AUTHOR

...view details