ചിങ്ങത്തിന്‍റെ വരവറിയിച്ച് നിറപുത്തരി ആഘോഷവുമായി ഭക്തര്‍; കതിർക്കറ്റകളേന്തി കർഷകരും ഭക്തരും ക്ഷേത്രങ്ങളിലേക്ക് - തൃക്കടവൂർ മഹാദേവ ക്ഷേത്രം
കൊല്ലം:പൊന്നിൻ ചിങ്ങത്തിന്‍റെ വരവറിയിച്ച് ക്ഷേത്രങ്ങളിലും വീടുകളിലും നിറപുത്തരി ആഘോഷിച്ചു. കതിർക്കറ്റകളുമായി കർഷകരും ഭക്തരും ക്ഷേത്രങ്ങളിലേക്ക് ഒഴുകിയെത്തി. കൊല്ലം തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിൽ നടത്തിയ നിറപുത്തിരി ചടങ്ങുകൾ ഭക്തി നിർഭരമായി. തൃക്കടവൂരിലെ മഹാദേവന് സമർപ്പിക്കാനുള്ള നെൽക്കതിരുകൾ കർഷക കൂട്ടായ്‌മ കൊയ്തെടുത്ത് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെ ഏലായിൽ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഗോപുര നടയിൽ സമർപ്പിച്ച നെൽ കതിരുകൾ ഇന്ന് (ഓഗസ്റ്റ് 10) പുലർച്ചെ മഹാദേവന് സമർപ്പിച്ചു. പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്‌തു. പാള തൊപ്പി വച്ച് കൊയ്ത്ത് പാട്ട് പാടിയാണ് കർഷകർ കതിർ കൊയ്‌തത്. ഇക്കുറി കൊയ്യാൻ കതിർ കുറവായിരുന്നു. കാർഷിക അഭിവൃദ്ധിക്കും സമ്പദ് സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടിയാണ് നെൽ കതിർ സമർപ്പിച്ചത്. നെല്‍ കൃഷിയില്‍ നിന്നും ആദ്യം കൊയ്‌തെടുക്കുന്ന നെല്ലാണ് നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രങ്ങളില്‍ എത്തിക്കുക. ക്ഷേത്രത്തില്‍ നിന്നും നിവേദിച്ച നെല്‍ കതിര്‍ വീടിന് മുന്നില്‍ തൂക്കിയിടും. വര്‍ഷം തോറും ഇത്തരത്തില്‍ വീടിന് മുന്നില്‍ നെല്‍ക്കതിര്‍ കെട്ടിതൂക്കുന്നത് കൂടുതല്‍ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം.