ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; അപകടം കൊച്ചി - ധനുഷ്കോടി പാതയിൽ - അപകടം
ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിലുണ്ടായ ബസ് അപകടത്തിൽ ബാലന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. തിരുനെൽവേലി സ്വദേശി സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. തോണ്ടിമലയ്ക്ക് സമീപം ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
ALSO READ |വടക്കാഞ്ചേരിയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; തലയറ്റ് യാത്രക്കാരന് ദാരുണാന്ത്യം
തിരുനെൽവേലിയിൽ നിന്നും മൂന്നാറിലേക്ക് വന്ന ബസാണ് ഇന്ന് വൈകുന്നേരം 6.45ന് തോണ്ടിമല ഇരച്ചിൽപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ടത്. യാത്രക്കാരായ 18 പേർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. വളവ് തിരിച്ചെടുക്കാനാവാതെ നിയന്ത്രണം നഷ്‌ടപ്പെട്ട ബസ് കൊക്കയിലേക്ക് പതിച്ചതിനെ തുടര്‍ന്നാണ് അപകടം.
ALSO READ |തൃശൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു ; രണ്ട് മരണം
നാട്ടുകാരും ഇതുവഴിയെത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. അപകടമുണ്ടാവാന്‍ ഇടയാക്കിയത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.