കേരളം

kerala

KN Balagopal On Puthuppally Election Result

ETV Bharat / videos

KN Balagopal On Puthuppally Bypoll Result പുതുപ്പള്ളിയിൽ അപ്രതീക്ഷിതമായും അത്ഭുതകരമായും ഒന്നും സംഭവിച്ചില്ല; മന്ത്രി കെഎൻ ബാലഗോപാൽ - Chandy Oommen

By ETV Bharat Kerala Team

Published : Sep 10, 2023, 7:41 PM IST

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായും അദ്ഭുതകരമായും ഒന്നും സംഭവിച്ചില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ (KN Balagopal On Puthuppally Election Result). 53 വർഷക്കാലം പുതുപ്പള്ളി എംഎൽഎയും എല്ലാവരും ബഹുമാനിക്കുകയും ചെയ്യുന്ന ഉമ്മൻ‌ ചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ തെരഞ്ഞെടുപ്പാണ്. സ്വാഭാവികമായും ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനവും ആദരവും അദ്ദേഹത്തിന്‍റെ മകൻ മത്സരിക്കുമ്പോൾ ഉണ്ടാകും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തനം രാഷ്ട്രീയം പറഞ്ഞുകൊണ്ട് മാത്രമായിരുന്നു. രാഷ്ട്രീയമല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞുവെന്ന് തന്നെ വിശ്വസിക്കുന്നു. ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) മരണത്തിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പായതിനാൽ അദ്ദേഹത്തോടുള്ള ആദരവ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ടാകും. 1970 മുതൽ എംഎൽഎയായിരുന്ന അദ്ദേഹത്തിന്‍റെ വേർപാടിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പാണ്. അതിന്‍റെ എഫക്‌ട് അവിടെ ഉണ്ടായിട്ടുണ്ട്. ഭരണം സംബന്ധിച്ച് ജനങ്ങളും മാധ്യമങ്ങളും പറയുന്ന വിമർശനങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാണ്. ഞങ്ങളുടെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളതാണ്. പോരായ്‌മകൾ ഉണ്ടെങ്കിൽ നമ്മൾ അത് പരിശോധിക്കുകയും ചെയ്യും. എപ്പോഴും ജനങ്ങളുടെ അഭിപ്രായങ്ങളെ വിശകലനം ചെയ്യുകയും പരിശോധിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ എന്തെങ്കിലും കാര്യങ്ങൾ തിരുത്തേണ്ടതുണ്ടെങ്കിൽ അത് മനസിലാക്കി തിരുത്തുകയും ചെയ്യുന്നതാണെന്നും മന്ത്രി കെഎൻ ബാലഗോപാൽ (Finance Minister KN Balagopal) മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details