King Cobra Caught From House: കുരങ്ങന്മാരുടെ ബഹളം, നോക്കിയപ്പോൾ രാജവെമ്പാല: വിറകുപുരയില്‍ കണ്ടെത്തിയ ഭീമന് 15 അടി നീളം
Published : Oct 10, 2023, 2:45 PM IST
|Updated : Oct 10, 2023, 4:10 PM IST
തൃശൂര്‍: പതിനഞ്ചടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ വീട്ടിലെ വിറകുപുരയിൽ നിന്ന് കണ്ടെത്തി.(King Cobra Caught From House). കട്ടിലപൂവം സ്വദേശി റെജിയുടെ വീടിന് പിന്നിലെ വിറകുപുരയിൽ നിന്നാണ് രാജവെമ്പാലയെ (King Cobra) കണ്ടെത്തിയത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈല്‍ഡ് ആനിമല്‍ റെസ്‌ക്യൂവര്‍ (wild animal rescuer) ലിജോയുടെ നേതൃത്വത്തിലുള്ള സംഘം പാമ്പിനെ പിടികൂടി. വീടിന് പിന്നിലെ പറമ്പിൽ കുരങ്ങന്മാരുടെ ബഹളം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് കൂറ്റന്‍ രാജവെമ്പാലയെ കണ്ടെത്തിയത്. 15 അടി നീളമുള്ള രാജവെമ്പാല വിറകുപുരയിലേക്ക് കയറുന്നതാണ് വീട്ടുകാർ കണ്ടത്. ഭയന്നുപോയ വീട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് (Forest Department) ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തൃശൂർ ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമാണ് കട്ടിലപൂവ്. വന്യമൃഗങ്ങൾ സ്ഥിരമായി ജനവാസ മേഖലയിലേക്ക് എത്താറുള്ള പ്രദേശം കൂടിയാണിത്. വിറകുപുരയില്‍ നിന്നും പുറത്തെടുത്ത പാമ്പിനെ കൊങ്ങണം കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. തുടർന്ന് പാമ്പിനെ ചിമ്മിനി വനമേഖലയിൽ തുറന്നുവിട്ടു.
Also read:Snake Inside Helmet ഹെല്‍മറ്റിനകത്തൊരു മൂർഖൻ കുഞ്ഞ്, വേണം ജാഗ്രത...video