കേരളം

kerala

k surendran against media

ETV Bharat / videos

ദേശീയ ക്രൈം റിക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്; മാധ്യമങ്ങളെ പരിഹസിച്ച് കെ സുരേന്ദ്രന്‍

By ETV Bharat Kerala Team

Published : Jan 7, 2024, 5:22 PM IST

Updated : Jan 7, 2024, 10:48 PM IST

തിരുവനന്തപുരം :  വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടുക്കിയിൽ ഇന്നലെ നടന്ന പ്രശ്‌നത്തക്കുറിച്ച് സംസാരിക്കുകയായിരുന്നു  കെ സുരേന്ദ്രൻ (k surendran against media). ഇടുക്കിയിൽ പെൺകുട്ടിയെ ഭീകരമായി ബലാത്സഗം ചെയ്‌ത് കൊലപ്പെടുത്തിയ പ്രതിയെ വെറുതെ വിട്ടതിന് പിന്നാലെ പെൺകുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും  ഇന്നലെ കുത്തിയിരിക്കുന്നു ഇത് കേരളത്തിൽ മാത്രമെ നടക്കുകയുള്ളു. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെ വലിയ അക്രമങ്ങൾ നടക്കുന്ന സംസ്ഥാനം കേരളമാണെന്നും കേരളത്തിൽ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്നതിന് തന്‍റെ പക്കൽ നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ  വ്യക്തമായ കണക്കുകൾ ഉണ്ടെന്നും (National Crime Records Bureau) ആ കണക്ക് ഞാൻ എവിടെ വേണമെങ്കിലും ഹാജരാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ  കണക്കുകൾ ബി.ജെ.പി സംസ്ഥാന അധ്യക്ഷന് എങ്ങനെ ലഭിച്ചു എന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യമാണ് സുരേന്ദ്രനെ കോപാകുലനാക്കിയത്. സി പി എം മുഖപത്രത്തിന്‍റെയും ചാനലിന്‍റെയും പ്രതിനിധികളാണ് ഇത്തരം ഒരു ചോദ്യം തന്നോട് ചോദിച്ചതെന്ന് മനസിലാക്കിയ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകാൻ  സിപിഎം ചാനലിന്‍റെയും പത്രത്തിന്‍റെയും സർട്ടിഫിക്കറ്റ് വേണ്ടാ എന്നും നിങ്ങൾക്ക് വേറെ ജോലി ഇല്ലെ എന്നും ചോദിക്കുകയായിരുന്നു. നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ വാർത്ത എഴുതിയാൽ മതി ഞാൻ സിപിഎം  മാധ്യമങ്ങൾക്ക്  മറുപടി കൊടുക്കാൻ വന്നതല്ല. കള്ള കഥകൾ പ്രചരിപ്പിക്കുന്ന സിപിഎം മാധ്യമങ്ങൾക്ക് എന്നോട് വന്ന് ചോദ്യം ചോദിക്കാൻ അധികാരമില്ല. നിങ്ങൾ ചോദിക്കുന്ന നൂറ് ചോദ്യങ്ങൾക്കുള്ള മറുപടി തരാൻ വന്നതല്ല താനെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു. കേരളത്തിൽ നടി ശോഭന നേരിട്ട സൈബർ അക്രമണത്തിനെ (cyber bullying) കുറിച്ചും കെ. സുരേന്ദ്രൻ പ്രതികരിച്ചു . പ്രധാന മന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തതിന് സിനിമാ താരം ശോഭനയെയും എൺപത് വയസ് കഴിഞ്ഞ മറിയക്കുട്ടിയെയും സൈബർ ആക്രമണത്തിന് ഇരയാക്കിയ ഇടതുപക്ഷത്തിനും ജിഹാദികൾക്കും ആരു മറുപടികൊടുക്കുമെന്നാണ് വിചാരുിക്കുന്നത്.  ഇത്തരം സൈബർ ആക്രമണങ്ങളുടെ കാലം കടന്നുപോയി ആരും  അത്തരം  ആക്രമണങ്ങളെ വകവെക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Last Updated : Jan 7, 2024, 10:48 PM IST

ABOUT THE AUTHOR

...view details