CCTV Visuals | മദ്യപന്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി മുന്‍ സൈനികന് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്
ഡ്രൈവര്‍ മദ്യലഹരിയില്‍ കാര്‍ ഓടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മുന്‍ സൈനികന്‍ മരിച്ചു. കര്‍ണാടകയിലെ ഹെബ്ബാൾ പൊലീസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച (ഒക്‌ടോബര്‍ 10) രാത്രി 11.53നാണ് സംഭവം. കൊടിഗെഹള്ളിയിലെ വിരൂപാക്ഷപുർ സ്വദേശി രവിശങ്കറാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രവിശങ്കർ റാവു സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്‌ച രാത്രി, ജോലികഴിഞ്ഞ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം മോട്ടോര്‍ ബൈക്കില്‍ വീട്ടിലേക്ക് പോവുന്നതിനിടെയാണ് അപകടം. വഴിമധ്യേ തട്ടുകടയില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ പാതയോരത്ത് വാഹനം നിര്‍ത്തിയപ്പോള്‍ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ശേഷം, സമീപത്തായി സംസാരിച്ചുനിന്ന ആളുകളെയും വാഹനം ഇടിച്ചുതെറിപ്പിച്ചു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റക്കാരനായ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
Last Updated : Feb 3, 2023, 8:29 PM IST