കേരളം

kerala

ETV Bharat / videos

Video | കണ്ണൂരില്‍ റോഡില്‍ വെള്ളം കയറി ജീപ്പ് തോട്ടിലേക്ക് ഒലിച്ചുപോയി

By

Published : Jul 12, 2022, 7:39 PM IST

Updated : Feb 3, 2023, 8:24 PM IST

കണ്ണൂര്‍ : രാജ്യമെമ്പാടും കാലവര്‍ഷം തകര്‍ത്തുപെയ്യുകയാണ്. ദക്ഷിണേന്ത്യയില്‍ കേരളത്തിലും ശക്തമായ മഴയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിൽ പെയ്‌ത മഴയിൽ റോഡിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീപ്പ് തോട്ടിലേക്ക് ഒലിച്ചുപോയി. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മയ്യിൽ പെരുവങ്ങൂർ കോളനി പള്ളി റോഡിൽ നിന്നാണ് ജീപ്പ് ഒലിച്ചുപോയത്. എട്ടയോർ കവലയിലെ മയ്യിൽ ഓയിൽ മില്ലുടമ സി.പി ജാഫർ ആണ് ജീപ്പ് ഓടിച്ചത്. യാത്രാമധ്യേ ജീപ്പ് അപകടത്തിൽപ്പെടുകയായിരുന്നു. ജീപ്പ് പൂർണമായും വെള്ളത്തിൽ മുങ്ങുന്നതിനിടെ ജാഫർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ജീപ്പ് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ശേഷം നാട്ടുകാർ കെട്ടിവലിച്ചാണ് ജീപ്പ് കരക്കെത്തിച്ചത്. ഒരാഴ്‌ചയായി പെരുവങ്ങൂർ മേഖലയില്‍ വെള്ളം കയറി റോഡുകൾ മുങ്ങിയ നിലയിലാണ്.
Last Updated : Feb 3, 2023, 8:24 PM IST

ABOUT THE AUTHOR

...view details