കേരളം

kerala

Hate slogan | വിദ്വേഷ മുദ്രാവാക്യം; യൂത്ത് ലീഗിന്‍റെ 5 പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍, കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെ കേസ്

ETV Bharat / videos

Hate slogan | വിദ്വേഷ മുദ്രാവാക്യം; യൂത്ത് ലീഗിന്‍റെ 5 പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍, കണ്ടാലറിയാവുന്ന 300 ഓളം പേര്‍ക്കെതിരെ കേസ് - യൂത്ത് ലീഗിന്‍റെ വിദ്വേഷ മുദ്രാവാക്യ

By

Published : Jul 26, 2023, 4:08 PM IST

Updated : Jul 26, 2023, 9:40 PM IST

കാസർകോട്: കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ നടപടികൾ കർശനമാക്കി പൊലീസ്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതികൾക്കെതിരെ നേരത്തെ  ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിരുന്നു. 

മുദ്രാവാക്യം വിളിച്ച ആൾ ഉൾപ്പെടെയാണ് അഞ്ചു പേരെ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. അബ്‌ദുൽ സലാം, ഷെരിഫ്, ആഷിർ, അയൂബ് പി.എച്, പി.മുഹമ്മദ്‌ കുഞ്ഞി എന്നിവരാണ് അറസ്‌റ്റിലായത്. ജില്ലയിൽ ഉടനീളം പൊലീസ് കർശനമായ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

സോഷ്യൽ മീഡിയ വഴി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വർഗീയ ചുവ ഉള്ള മെസേജുകൾ പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസ് എടുക്കും. ഗ്രൂപ്പുകളിൽ ഇത്തരം മെസേജുകള്‍ പ്രചരിക്കുന്നത് കണ്ടാൽ ഗ്രൂപ്പ്‌ അഡ്‌മിൻമാരെ പ്രതി ചേർക്കും. 

ഇന്ന് മുതൽ രാത്രി കാലങ്ങളിൽ കർശന വാഹന പരിശോധന ഉണ്ടാവും. അനാവശ്യമായി കറങ്ങി നടക്കുന്നവരെ മുൻകരുതൽ ആയി അറസ്‌റ്റ് ചെയ്യും. കണ്ടാലറിയുന്ന മുന്നൂറോളം പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്.  

ഐപിസി 143, 147, 157 (എ) വകുപ്പുകൾ പ്രകാരം മതസ്‌പർധ വളർത്തൽ, നിയമ വിരുദ്ധമായി സംഘം ചേരൽ വകുപ്പുകൾ പ്രകാരമാണ് കേസ്. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് നൽകിയ പരാതിയിലാണ് കേസ്. മണിപ്പൂർ വിഷയത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് ലീഗ് കാഞ്ഞങ്ങാട് നടത്തിയ റാലിക്കിടെയാണ് വിദ്വേഷ മുദ്രാവാക്യം ഉയർന്നത്. ചൊവ്വാഴ്‌ച വൈകിട്ടാണ് റാലി നടത്തിയത്. വിദ്വേഷ മുദ്രാവാക്യം വിളിച്ച അബ്‌ദുൾ സലാമിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് യൂത്ത് ലീഗ് പുറത്താക്കിയിരുന്നു.

Last Updated : Jul 26, 2023, 9:40 PM IST

ABOUT THE AUTHOR

...view details