കേരളം

kerala

കെ സുരേന്ദ്രൻ

ETV Bharat / videos

'മതനിന്ദ പരാമർശത്തിൽ സിപിഎം നിലപാട് സമൂഹത്തോടുള്ള വെല്ലുവിളി'; മാപ്പ് പറയുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കെ സുരേന്ദ്രൻ - പ്രക്ഷോഭം തുടരുമെന്ന് കെ സുരേന്ദ്രൻ

By

Published : Aug 4, 2023, 5:33 PM IST

Updated : Aug 4, 2023, 6:35 PM IST

കാസർകോട്:നിയമസഭ സ്‌പീക്കര്‍ എഎന്‍ഷംസീറിന്‍റെ മതനിന്ദ പരാമർശത്തിൽ പിന്നോട്ട് പോകില്ലെന്ന സിപിഎം നിലപാട് സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമ വിരുദ്ധമായ കുറ്റമാണ് ഷംസീർ ചെയ്‌തത്. ഷംസീർ മാപ്പ് പറയുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പുഷ്‌പക വിമാനം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് പാഠപുസ്‌തകങ്ങളിൽ പഠിപ്പിക്കുന്നില്ല. ഇല്ലാത്തൊരു കാര്യം ഉള്ളതാക്കി ഷംസീർ ചിത്രീകരിച്ചു. പറഞ്ഞത് തെളിയിക്കാൻ സ്‌പീക്കറിനെയും പാർട്ടി സെക്രട്ടറിയെയും വെല്ലുവിളിക്കുന്നു. ആസൂത്രിതമായ ഹിന്ദു വേട്ടയാണിത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഒരു മതത്തെ മാത്രം ലക്ഷ്യംവെച്ചുള്ള വിദ്വേഷ പ്രചാരണം നടത്തിയെന്ന് പാർട്ടി സെക്രട്ടറി സമ്മതിച്ചു. ആസൂത്രിതമായി ഒരു വിഭാഗത്തെ ആക്ഷേപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഒരു മതത്തെ അധിക്ഷേപിക്കുന്നതിന് വേണ്ടി മാത്രമായി നടത്തിയ പരാമർശമാണിത്. മതനിന്ദ അടക്കമുള്ള കുറ്റങ്ങളാണ് ഷംസീർ ചെയ്‌തത്. കള്ള പ്രചാരണം നടത്താൻ വേണ്ടി ഗണപതി ഭഗവാനെ ഷംസീർ അധിക്ഷേപിച്ചു. അദ്ദേഹത്തിനെതിരെ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Last Updated : Aug 4, 2023, 6:35 PM IST

ABOUT THE AUTHOR

...view details